സുഭാഷിനെ മുകളിലേക്ക് കയറ്റിയ  ശേഷം കിണറ്റില്‍ നിന്നും തിരികെ കയറുന്നതിനിടെ ശ്വാസം കിട്ടാതെ ബാബു കിണറ്റിലേക്ക് വീഴുകയായിരുന്നു

ആലപ്പുഴ:കിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ ആൾ ശ്വാസം മുട്ടി മരിച്ചു. താമരക്കുളം പാറയിൽ തെന്നാട്ടും വിളയിൽ ബാബു (55) ആണ് മരിച്ചത്. താമരക്കുളം ഇരപ്പൻപാറ അനീഷിന്‍റെ വീട്ടിലെ മോട്ടർ നന്നാക്കാൻ ഇറങ്ങിയതാണ് സുഭാഷ്. ഇതിനിടെ സുഭാഷിന് ശ്വാസം മുട്ടി.

തുടര്‍ന്ന് സുഭാഷിനെ രക്ഷിക്കാനായി ചെത്തുതൊഴിലാളിയായ ബാബു കിണറ്റിനുള്ളില്‍ ഇറങ്ങുകയായിരുന്നു. സുഭാഷിനെ മുകളിലേക്ക് കയറ്റിയ ശേഷം കിണറ്റില്‍ നിന്നും തിരികെ കയറുന്നതിനിടെയാണ് ബാബുവിന് ശ്വാസം കിട്ടാതെ വന്നത്. ശ്വാസം കിട്ടാതെ ബാബു കിണറ്റിലേക്ക് വീഴുകയായിരുന്നു. ബാബുവിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. 

ഹരിയാനയില്‍ നാടകീയ നീക്കങ്ങള്‍; ബിജെപി സര്‍ക്കാരിനെ താഴെയിറക്കാൻ കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്ത് ജെജെപി

Kerala SSLC exam result 2024 | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live