ആറളം: കണ്ണൂർ ആറളം ഫാമിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും ആനയിറങ്ങി. ഫാമിലെ രണ്ടാം ബ്ലോക്കിലാണ് 14 ആനകളുടെ കൂട്ടം എത്തിയത്. ആറളം വൈൽഡ് ലൈഫിലേയും കൊട്ടിയൂർ റേഞ്ച് ഓഫീസിലേയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആനക്കുട്ടത്തെ കാട്ടിലേക്ക് തിരിച്ചോടിച്ചു.

അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സോളമൻ ടി ജോർജ്, കൊട്ടിയൂർ റേഞ്ച് ഓഫീസർ വിനു പുത്തലത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള 45 അംഗ സംഘമാണ്  വൈകിട്ടോടെ വനാതിർത്തിയായ കോട്ടപ്പാറ വഴി ആനകളെ കാടു കയറ്റിയത്.