മലപ്പുറം: ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ ചങ്കുവെട്ടിയിലാണ് അപകടം നടന്നത്. കോഴിക്കോട് സ്വദേശി സഹൽ സാലിഹ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം.

കൊല്ലം പരവൂരില്‍ ഇലക്ട്രിക് പോസ്റ്റില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികരായ യുവാക്കളും മരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ പുക്കുളം പെട്രോൾ പമ്പിനും ജംങ്ഷനും ഇടയിലാണ് അപകടം നടന്നത്. തെക്കുംഭാഗം സ്വദേശികളായ ഷെമീർ (29), തൗസീഫ് (23) എന്നിവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. പരവൂരിൽ നിന്നും നെടുങ്ങോലത്തേക്ക് പോവുകയായിരുന്നു ഇരുവരും. 

സംഭവ സ്ഥലത്തു വച്ച് തന്നെ ഷമീർ മരിച്ചു. തൗസീഫിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂണിലെ ലൈറ്റ് ഇളകി താഴെ വീണിരുന്നു. ഷെമീറിന്റെ മൃതദേഹം നേടുങ്ങോലം താലൂക്ക് ആശുപത്രിയിലും തൗസീഫിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.