ഇന്നത്തെ കാലത്ത് വിശ്വസിക്കാൻ പ്രയാസമായി തോന്നാമെങ്കിലും, ഇന്നത്തെക്കാളും യാഥാസ്ഥിതികമായിരുന്നു 1990 -കളിലെ സിംഗപ്പൂർ. അത്തരമൊരു സമൂഹത്തിൽ എല്ലാ ചട്ടക്കൂടുകളെയും ഭേദിച്ച് മുന്നോട്ട് വന്ന ഒരു സ്ത്രീയുണ്ടായിരുന്നു: ഗ്രേസ് ക്യൂക്ക്. ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയ മിടുക്കിയും പ്രതിഭാശാലിയുമായ അവൾ, ഒരു വിദ്യാർത്ഥിയെന്ന നിലയിൽ അക്കാദമിക് നേട്ടങ്ങൾ കൈവരിക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ, ലണ്ടനിലെ കിംഗ്സ് കോളേജിൽ നിയമം പഠിക്കാൻ പോയ അവൾ ഒരു പോൺസ്റ്റാറാവുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഗ്യാങ് ബാംഗ് എന്ന അശ്ലീല സിനിമയിൽ അഭിനയിച്ച അന്നബെൽ 10 മണിക്കൂറിൽ 70 പുരുഷന്മാരുമായി 251 പ്രാവശ്യം ബന്ധപ്പെട്ട് റെക്കോർഡ് വരെ സൃഷ്ടിച്ചു.  

അവൾ അന്നബെൽ ചോങ് എന്ന പേര് സ്വീകരിച്ച് പോൺ സിനിമകളിൽ അഭിനയിച്ചു. 1995 -ൽ ഗ്രേസിന് 22 വയസ്സുള്ളപ്പോഴായിരുന്നു സംഭവം. എന്നാൽ നന്നായി പഠിക്കുന്ന, വളരെ വലിയ സ്വപ്‌നങ്ങൾ കണ്ട് വളർന്ന അവൾ ഈ രീതിയിൽ എത്തിപ്പെട്ടതിന് പിന്നിൽ ഒരു കഥയുണ്ടായിരുന്നു. ലണ്ടനിൽ ട്രെയിനിൽ വച്ച് അവൾ ഒരാളെ കണ്ടുമുട്ടി. അവർ പരസ്പരം ഇഷ്ടപ്പെട്ടു, ശാരീരികമായി അടുക്കാൻ അവർ ആഗ്രഹിച്ചു. എന്നാൽ അയാൾ മറ്റ് പുരുഷന്മാരെയും കൂട്ടി ഒരു ഇടവഴിയിൽ വച്ച് അവളെ കൂട്ടബലാത്സംഗം ചെയ്തു. അവളുടെ കൈയിലുള്ളത് മുഴുവൻ കൊള്ളയടിച്ചു. 21 -ാം വയസ്സിൽ ലോ സ്കൂളിലെ പഠനം അവസാനിപ്പിച്ചു അവൾ. ബ്ലേഡ് ഉപയോഗിച്ച് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. 

എന്നാൽ ജീവിക്കണമെന്നും, തോറ്റുകൊടുക്കരുതെന്നും അവളുടെ മനസ്സ് പറഞ്ഞു. വീണ്ടും പഠിക്കാൻ അവൾ ആഗ്രഹിച്ചു. ഒടുവിൽ ഫോട്ടോഗ്രാഫി, ആർട്ട് എന്നിവയിൽ സതേൺ കാലിഫോർണിയ സർവകലാശാലയിൽ (യു‌എസ്‌സി) ബിരുദം നേടി. അവിടെ അക്കാദമിക് രംഗത്ത് മികവ് പുലർത്തി. നിയമ പഠനം ഉപേക്ഷിച്ച അവളെ വീട്ടുകാർ സ്വീകരിച്ചില്ല. പണത്തിനായി അവൾ അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാൻ തുടങ്ങി.  

പ്രമുഖ നിർമ്മാണ കമ്പനികളിൽ ഒന്നുമായി ചേർന്ന് ഗ്യാങ് ബാംഗ് എന്ന സിനിമയിൽ അവൾ അഭിനയിച്ചു. ലിംഗഭേദങ്ങളെ വെല്ലുവിളിക്കാനുള്ള ആഗ്രഹമാണ് സിനിമ ചെയ്യാനുള്ള തന്റെ പ്രേരണയെന്ന് അവൾ പിന്നീട് പറഞ്ഞു. പരിപാടിയിൽ 10 മണിക്കൂറിനുള്ളിൽ 251 പുരുഷന്മാരുമായി അന്നബെൽ ചോങ് ലൈംഗിക ബന്ധത്തിലേർപ്പെട്ടു, ഒരു അശ്ലീല ചിത്രത്തിന്റെ എക്കാലത്തെയും വലിയ റെക്കോർഡാണ് അത്. എക്കാലത്തേയും ഏറ്റവും കൂടുതൽ വരുമാനം നേടിയ അശ്ലീല ചിത്രങ്ങളിലൊന്നായി ഈ ചിത്രം മാറിയെങ്കിലും, അവൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട 10,000 യുഎസ് ഡോളർ ഒരിക്കലും നൽകിയില്ല. മാത്രമല്ല വീഡിയോയിൽ നിന്ന് അവൾക്ക് പണം ഒന്നും ലഭിച്ചില്ല. അവളുടെ കഥ യൂണിവേഴ്സിറ്റി ചലച്ചിത്ര വിദ്യാർത്ഥിയായ ഗോഗ് ലൂയിസ് ഒരു ഡോക്യുമെന്ററിയാക്കി. സെക്സ്: ദി അന്നബെൽ ചോങ് സ്റ്റോറി എന്ന പേരിൽ അത് 1999 -ൽ അത് പുറത്തിറങ്ങി.  

എന്നാൽ, വീട്ടുകാരുടെ നഷ്ടമായ സ്നേഹവും, അഭിമാനവും തിരിച്ചുപിടിക്കണമെന്ന വാശിയോടെ ഏതാണ്ട് രണ്ട് പതിറ്റാണ്ട് മുമ്പ് അവർ ഈ രം​ഗം ഉപേക്ഷിച്ചു. ടെക് വ്യവസായത്തിൽ സ്വന്തമായി ഒരിടം തേടാൻ അവൾ ആഗ്രഹിച്ചു. ഇപ്പോൾ 47 വയസുള്ള ചോങ് തന്റെ കോഡിംഗിനെക്കുറിച്ചും അവൾക്ക് അതിലുള്ള താല്പര്യത്തെ കുറിച്ചും പറയുന്നു. ഒരു ക്ലയന്റുമൊത്തുള്ള ഒരു സ്വകാര്യ സെഷനിൽ എച്ച്ടിഎംഎൽ, സി‌എസ്‌എസ്, ജാവാസ്ക്രിപ്റ്റ് എന്നിവയുടെ അടിസ്ഥാനകാര്യങ്ങൾ അയാൾ അവൾക്ക് പരിചയപ്പെടുത്തി. അതിനെ തുടർന്ന് ഒരു ലളിതമായ വെബ്‌പേജ് നിർമ്മിക്കാൻ അവൾക്ക് കഴിഞ്ഞു. അതോടെ അവളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷയും വെളിച്ചവും വന്നുചേർന്നു. തുടർന്ന് വെസ്റ്റ്‍വുഡ് കോളേജിന്റെ മിഡ്-വിൽ‌ഷയർ കാമ്പസിൽ, അവൾ വീണ്ടും ഒരു മുഴുവൻ സമയ വിദ്യാർത്ഥിയായി. സോഫ്റ്റ്‍വെയർ പ്രോഗ്രാമിംഗ് കോഴ്‌സിൽ ബിരുദം നേടി.  

ഒരു കൺസൾട്ടന്റായി ജോലി കിട്ടുന്നതുവരെ അവളുടെ വെബ്‌സൈറ്റിൽ നിന്നുള്ള വരുമാനം കൊണ്ട് അവൾ ജീവിച്ചു. വെബ്‌സൈറ്റിൽ ആളുകൾ ഓട്ടോഗ്രാഫ് ചെയ്ത ഡിവിഡികൾ, ഫോട്ടോഗ്രാഫുകൾ, അന്നബെൽ ചോങ്ങിന്റെ വ്യക്തിഗത സുവനീറുകൾ എന്നിവ വാങ്ങി. 2003 -ൽ ഒരു വെബ് ഡെവലപ്പർ എന്ന നിലയിലുള്ള അവളുടെ ജോലി സ്ഥിരമായപ്പോൾ അവൾ അവളുടെ വെബ്‌സൈറ്റ് അടച്ചുപൂട്ടി. ഇപ്പോൾ അവൾ ഒരു ഡിജിറ്റൽ കൺസൾട്ടിംഗ് ഏജൻസിയിൽ ഒരു മുഴുവൻസമയ ജോലിയിലാണ്. എന്നിരുന്നാലും ഇപ്പോഴും അവളുടെ ഭൂതകാലം ഒരു നിഴലായി അവളെ പിന്തുടരുന്നു. പക്ഷേ, അവൾക്ക് ഭയമില്ല. അവളുടെ ഭൂതകാലത്തെക്കുറിച്ച് കണ്ടെത്താൻ ​ഗൂ​ഗിളിൽ ഒന്ന് തിരഞ്ഞാൽ മതിയെന്ന് അവൾക്കറിയാം. എന്നാലും, "ആളുകൾ കണ്ടെത്തുന്നെങ്കിൽ കണ്ടെത്തട്ടെ. ഞാൻ ചെയ്യുന്ന കാര്യങ്ങൾ മാത്രമേ എനിക്ക് നിയന്ത്രിക്കാൻ കഴിയൂ. ഞാൻ എന്റെ ജോലിചെയ്യുന്നു, ബാക്കി ഒന്നും എന്റെ കൈയിലല്ല" എന്നവൾ പറയുന്നു.