Asianet News MalayalamAsianet News Malayalam

അന്ന് ചത്ത കുഞ്ഞിനെയും കൊണ്ട് നടന്നത് 17 ദിവസം; ആ കൊലയാളി തിമിംഗലം വീണ്ടും ഗർഭിണി

2018 -ൽ, പ്രസവത്തിൽ മരിച്ച സ്വന്തം കുഞ്ഞിനെയും കൊണ്ട് 17 ദിവസമാണ് ഈ കൊലയാളി തിമിംഗലം നീന്തിയത്. കുഞ്ഞിന്റെ ശവശരീരം മുങ്ങാൻ വിടാതെ അവൾ അതിനെയും വഹിച്ചു കൊണ്ട് നടന്നു.

The killer whale who carry her baby for 17 days, pregnant again
Author
Pacific Ocean, First Published Jul 30, 2020, 2:49 PM IST

രണ്ടുവർഷങ്ങൾക്കുമുമ്പ്, ഒരു അമ്മ കൊലയാളി തിമിംഗലം തന്റെ ചത്ത കുഞ്ഞിന്റെ ശരീരവും വഹിച്ച് രണ്ടാഴ്‍ചയിലേറെ കഴിഞ്ഞത് ലോകം വളരെ വേദനയോടെയാണ് കണ്ടത്.  എന്നാൽ, അന്ന് അവൾക്ക് വേണ്ടി കണ്ണുനീർ വാർത്തവർ ഇന്ന് പക്ഷേ സന്തോഷത്തിലാണ്. ആ അമ്മ കൊലയാളി തിമിംഗലം വീണ്ടും ഗർഭിണിയായിരിക്കുന്നു.   

Tahlequah, അല്ലെങ്കിൽ ജെ 35 എന്നാണ് ഗവേഷകർ അവളെ വിളിക്കുന്നത്. ഡ്രോൺ ഫോട്ടോകൾ അനുസരിച്ച്, ജൂലൈ ആദ്യം മുതൽ ഗവേഷകർ കണ്ടെത്തിയ നിരവധി ഗർഭിണികളായ തിമിംഗലങ്ങളിൽ ഒന്നായിരുന്നു ഇവൾ, SR3 പറഞ്ഞു. സമുദ്രജീവിതത്തെ കുറിച്ച് ഗവേഷണം നടത്തുന്ന സംഘടനയാണ് SR3. എന്നാൽ, ഇപ്പോൾ നിലവിൽ ഇവൾ മാത്രമാണ് ഗർഭിണി. മറ്റ് സമീപകാല ഗർഭധാരണങ്ങളിൽ ഭൂരിഭാഗവും വിജയിച്ചിട്ടില്ലെന്ന് ഗവേഷണസംഘം പറഞ്ഞു. Southern resident Killer whales എന്ന ഇനത്തിൽപ്പെട്ട ഈ തിമിംഗലം വംശനാശഭീഷണി നേരിടുന്ന ഒരു ജീവിവർഗമാണ്. ബ്രിട്ടീഷ് കൊളംബിയയ്ക്കും വാഷിംഗ്ടൺ സ്റ്റേറ്റിനും സമീപമുള്ള സാലിഷ് കടലിൽ ആണ് അവയെ കാണുന്നത്.  

2018 -ൽ, പ്രസവത്തിൽ മരിച്ച സ്വന്തം കുഞ്ഞിനെയും കൊണ്ട് 17 ദിവസമാണ് ഈ തിമിംഗലം നീന്തിയത്. കുഞ്ഞിന്റെ ശവശരീരം മുങ്ങാൻ വിടാതെ അവൾ അതിനെയും വഹിച്ചു കൊണ്ട് നടന്നു. ഒടുവിൽ, കാനഡയുടെയും വടക്കുപടിഞ്ഞാറൻ യുഎസിന്റെയും പസഫിക് തീരത്ത് അതിനെ കൊണ്ടുപോയിട്ടു. SR3 അവളുടെ ഫോട്ടോകൾ ഓൺലൈനിൽ പങ്കിട്ടു. തിമിംഗലത്തിന്റെ കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും ആകാശചിത്രങ്ങൾ തട്ടിച്ചു നോക്കിയപ്പോഴാണ് അവർക്ക് ഇത് മനസ്സിലായത്. 

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശരീരവലുപ്പത്തിൽ വ്യത്യാസം വന്നതായി അതിൽ കാണാം. ശരീരത്തിന്റെ മധ്യഭാഗത്ത് വർദ്ധനവ് ഗർഭധാരണത്തിന്റെ അവസാന ഘട്ടത്തിലായിരിക്കാം അമ്മയെന്ന് സൂചിപ്പിക്കുന്നു. SR3 പറയും പ്രകാരം, തിമിംഗലങ്ങൾ സാധാരണയായി 17-18 മാസംവരെ ഗർഭിണിയായിരിക്കും. 

Follow Us:
Download App:
  • android
  • ios