Asianet News MalayalamAsianet News Malayalam

വായ്പ മൊറട്ടോറിയം: ലോക്ക് ഡൗൺ സമയത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കുക ബാങ്കുകൾക്ക് വെല്ലുവിളിയാകും

ഓപ്ഷൻ ഉപയോഗിക്കുന്നതിനുള്ള സമ്മതവും അതിനൊപ്പം ആവശ്യമായ പേപ്പർവർക്കുകളും നടത്തേണ്ടി വരും, ഇത് ബാങ്കുകൾക്ക് വെല്ലുവിളിയായേക്കും. 

banks face hurdles in implementing loan moratorium
Author
Thiruvananthapuram, First Published Mar 29, 2020, 8:14 PM IST

തിരുവനന്തപുരം: എല്ലാ ടേം ലോണുകളുടെയും 90 ദിവസത്തെ മൊറട്ടോറിയം ബാങ്കുകൾക്കും വായ്പക്കാർക്കും ഒരു വലിയ ആശ്വാസകരമായ തീരുമാനമാണ്. എന്നാൽ, ഡോക്യുമെന്റേഷൻ പ്രക്രിയയ്ക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാമെന്നതാണ് വ്യവസായത്തിൽ നിന്നുള്ള പ്രാരംഭ പ്രതികരണം.

റിസർവ് ബാങ്കിന്റെ (ആർ‌ബി‌ഐ) നിർദ്ദേശം ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികളാണ് ബാങ്കർമാർ പ്രധാനമായും പ്രതീക്ഷിക്കുന്നത്. ഓപ്ഷൻ ഉപയോഗിക്കുന്നതിനുള്ള സമ്മതവും അതിനൊപ്പം ആവശ്യമായ പേപ്പർവർക്കുകളും നടത്തേണ്ടി വരും, ഇത് ബാങ്കുകൾക്ക് വെല്ലുവിളിയാകും. 

രാജ്യവ്യാപകമായി ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ, ചില അടിസ്ഥാന പ്രക്രിയകൾ നിലവിലെ സാഹചര്യത്തിൽ നടപ്പിലാക്കാൻ പ്രയാസമാണെന്ന് ബാങ്കർമാർ പറയുന്നു. ഉദാഹരണത്തിന്, ലോക്ക് ഡൗൺ കാലയളവിൽ അടിസ്ഥാന ജോലികൾ ചെയ്യുന്നത് മിക്ക ബാങ്ക് ശാഖകളും നിർത്തിവച്ചിരിക്കുകയാണ്. 

ഉപയോക്താക്കൾ ബ്രാഞ്ചുകളെ സമീപിക്കുന്നതും, ബാങ്കുകൾക്ക് അവരുമായി ബന്ധപ്പെടാനുള്ള അവസരവും ഇപ്പോൾ കുറവാണ്. 

Follow Us:
Download App:
  • android
  • ios