Asianet News MalayalamAsianet News Malayalam

മെയ്ഡ് ഇന്‍ ചൈന അഗര്‍ബത്തികള്‍ ഇന്ത്യയില്‍ വേണ്ട, വര്‍ധനയ്ക്ക് പിന്നാലെ 'നിയന്ത്രിച്ച്' കേന്ദ്ര സര്‍ക്കാര്‍

ഇപ്പോൾ ഈ ചരക്കുകൾ ഇറക്കുമതി ചെയ്യുന്നവർക്ക് ഇറക്കുമതി ആവശ്യത്തിനായി സർക്കാരിൽ നിന്ന് ലൈസൻസ് ആവശ്യമാണ്. 

Indian government control agarbatti import from china
Author
Mumbai, First Published Sep 12, 2019, 12:45 PM IST

മുംബൈ: ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അഗര്‍ബത്തി ഇറക്കുമതിയിൽ ഗണ്യമായ വർധനയുണ്ടായതായ റിപ്പോർട്ടുകൾക്കിടെ അഗർബത്തി, മറ്റ് സമാന ഉൽ‌പന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി.

ഇപ്പോൾ ഈ ചരക്കുകൾ ഇറക്കുമതി ചെയ്യുന്നവർക്ക് ഇറക്കുമതി ആവശ്യത്തിനായി സർക്കാരിൽ നിന്ന് ലൈസൻസ് ആവശ്യമാണ്. റൂം ഡിയോഡറൈസിംഗിനായി ഉപയോഗിക്കുന്ന മറ്റ് വസ്തുക്കള്‍ക്കും ഇറക്കുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയുടെ ഇറക്കുമതി 2017-18ൽ 7.51 മില്യൺ ഡോളറിൽ നിന്ന് 2018-19ൽ 12.35 മില്യൺ ഡോളറായി ഉയർന്നിരുന്നു. 

2019-20 ഏപ്രിൽ- ജൂൺ കാലയളവിൽ അഗർബത്തിയുടെയും മറ്റ് സമാന ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി 17.75 ദശലക്ഷം യുഎസ് ഡോളറാണ്. 2018-19ൽ ഇത് 83.58 മില്യൺ ഡോളറായിരുന്നു. മുൻ സാമ്പത്തിക വർഷം ഇത് 84.95 മില്യൺ ഡോളറായിരുന്നു.

Follow Us:
Download App:
  • android
  • ios