കൊറോണ കാലത്ത്‌  ഒരുമയുടെ സന്ദേശം പ്രചരിപ്പിച്ച്‌  തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക്‌ വീഡിയോ ശ്രദ്ദേയമാകുന്നു. ഇന്ത്യയിലെ പ്രശസ്ത കലാകാരന്മാരെ അണിനിരത്തി  യൂട്യൂബ്‌ ആവിഷ്കരിച്ച വണ്‍ നേഷന്‍ പ്രോജക്ടുമായി സഹകരിച്ചാണു വീഡിയോ നിർമ്മിച്ചത്‌. ലോക്ക്‌ഡൗണിൽ പലനാട്ടിലായിപ്പോയ കലാകാരന്മാരെല്ലാം അവരവരുടെ വീടുകളിൽ നിന്ന് ഒരുമയുടെ സന്ദേശവുമായി ഒത്തുചേർന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരെ അണിനിരത്തിയ യൂട്യൂബിന്‍റെ വണ്‍ നേഷന്‍ പ്രോഗ്രാമിലാണു വീഡിയോ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്‌. വണ്ടര്‍വാള്‍ മീഡിയ നിർമ്മിച്ച വീഡിയോയിൽ ഗോവിന്ദ്‌ വസന്ത, വിപിൻലാൽ, ക്രിസ്റ്റിൻ ജോസ്‌ എന്നിവർക്കൊപ്പം കൃഷ്ണ ബൊംഗാനെ, നിള മാധവ് എന്നിവരും പാടിയിട്ടുണ്ട്.