കൊച്ചി: റീപോ നിരക്കുമായി പലിശ നിരക്കു  ബന്ധിപ്പിച്ചുള്ള ഭവന വായ്പ, വാഹന വായ്പ,  ബള്‍ക്ക് ഡിപ്പോസിറ്റ് ഉപകരണങ്ങള്‍ ഐഡിബിഐ ബാങ്ക് പുറത്തിറക്കി. പുതിയ നിരക്കുകള്‍ സെപ്റ്റംബര്‍ പത്തിന് നിലവില്‍ വരും.
 
ഭവന വായ്പ, വാഹന വായ്പ എന്നിവയുടെ പലിശ നിരക്ക് ഇനി റീപോ നിരക്കുമായി നേരിട്ടു ബന്ധിപ്പിച്ചാണ് നല്‍കുന്നത്. എംസിഎല്‍ആറുമായും റീപോ നിരക്കുമായും ബന്ധിപ്പിച്ചുള്ള പലിശ നിരക്കുകളില്‍ വായ്പകള്‍ ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇടപാടുകാരന് ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാം.