11:35 AM (IST) Feb 05

സഭ പിരിഞ്ഞു

ബജറ്റ് അവതരണം പൂര്‍ത്തിയായതോടെ നിയമസഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു. നാളെ മുതൽ 11 വരെ സഭ ചേരില്ല. 12 മുതൽ 15 വരെയാണ് ബജറ്റ് ചർച്ച. രണ്ടര മണിക്കൂറാണ് ബജറ്റ് പ്രസംഗം നീണ്ടുനിന്നത്.

11:31 AM (IST) Feb 05

ബജറ്റ് അവതരണം പൂര്‍ത്തിയായി

ബജറ്റ് അവതരണം പൂര്‍ത്തിയായി

11:31 AM (IST) Feb 05

ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത് വള്ളത്തോളിന്‍റെ കവിത ചൊല്ലി

ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത് വള്ളത്തോളിന്‍റെ കവിത ചൊല്ലി. 'ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ' എന്ന വരികള്‍ ചൊല്ലിയാണ് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.

11:30 AM (IST) Feb 05

ഭൂമിയുടെ വിനിയോഗത്തിന് അനുസരിച്ച് നികുതി

ഫെയർവാല്യു കുറ്റമറ്റരീതിയിൽ പരിഷ്കരിക്കും. ഭൂമിയുടെ വിനിയോഗത്തിന് അനുസരിച്ച് നികുതി. സർക്കാർ ഭൂമിയിലെ പാട്ടത്തുക പിരിക്കാനും കാലാവധി കഴിഞ്ഞ ഭൂമി തിരിച്ച് പിടിക്കാനും പദ്ധതി.നദികളിലെ മണൽ വാരൽ പുനരാരംഭിക്കും. ഇതിനായി 200 കോടി വകയിരുത്തി.

11:28 AM (IST) Feb 05

കേരള മുദ്ര പത്ര നിയമത്തിൽ ഭേദഗതി വരുത്തും

പാട്ടത്തിന് നൽകുന്ന ഭൂമിക്ക് ന്യായവിലക്ക് അനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി. കേരള മുദ്ര പത്ര നിയമത്തിൽ ഭേദഗതി വരുത്തും. പ്രതിവർഷം 40 കോടി അധിക വരുമാനം

11:28 AM (IST) Feb 05

പ്രതിപക്ഷത്തിന് വിമർശനം

പ്രതിപക്ഷത്തിന് വിമർശനം. കേന്ദ്രം വെട്ടിക്കുറച്ചത് കുറച്ചെന്ന്‌ പറയുന്നവർ സഭയിൽ ഉണ്ടെന്ന് ധനമന്ത്രി

11:26 AM (IST) Feb 05

സ്ക്രാപ്പിങ് നയം

ഉപയോഗശൂന്യമായ വാഹനങ്ങളും വസ്തുക്കളും നീക്കം ചെയ്യുന്നതിലൂടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നായി 200 കോടിയുടെ സമാഹരണം

11:21 AM (IST) Feb 05

മദ്യ വില കൂടും

മദ്യ വില കൂടും. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി. ഗൽവനേജ് ഫീസിനത്തിൽ 200 കോടി സമാഹരിക്കും.

11:16 AM (IST) Feb 05

സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി

സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി. യൂണിറ്റിന് 15 പൈസയായി വർധിപ്പിച്ചു. നേരത്തെ യൂണിറ്റിന് 1.2 പൈസ ആയിരുന്നു. ഇതാണിപ്പോള്‍ യൂണിറ്റിന് 15 പൈസയായി വര്‍ധിപ്പിച്ചത്. ഇതിലൂടെ 24 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു

11:15 AM (IST) Feb 05

ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷന്‍ നിരക്ക് കുറയ്ക്കും

ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷന്‍ നിരക്ക് കുറയ്ക്കും

11:13 AM (IST) Feb 05

മോട്ടോർ വാഹന നിരക്കുകളിൽ പരിഷ്കണം

കോടതി ഫീസ് വര്‍ധനവിലൂടെ 50 കോടി വരുമാനം പ്രതീക്ഷിക്കുന്നു.മോട്ടോർ വാഹന നിരക്കുകള്‍ പരിഷ്കരിക്കും.

11:12 AM (IST) Feb 05

അധിക വിഭവസമാഹരണ നടപടികൾ

അധിക വിഭവസമാഹരണ നടപടിയുടെ ഭാഗമായി കോടതി ഫീസുകളില്‍ പരിഷ്കരണം. 50 കോടിയുടെ വരുമാനം ലക്ഷ്യം

11:10 AM (IST) Feb 05

നവകേരള സദസില്‍ വന്ന പദ്ധതി നടത്തിപ്പിന് 1000 കോടി

നവകേരള സദസില്‍ വന്ന പദ്ധതി നടത്തിപ്പിന് 1000 കോടി

11:09 AM (IST) Feb 05

ഡിഎ കുടിശിക

സര്‍ക്കാര്‍ ജീവനക്കാർക്ക് ആശ്വാസം. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തിൽ കൊടുക്കും. ആറ് ഗഡുവാണ് നിലവിലുള്ള കുടിശിക

11:08 AM (IST) Feb 05

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി. മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കും. സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല. സമയബന്ധികമാക്കാൻ കേന്ദ്രം അനുവദിക്കുന്നില്ല. അടുത്ത സാമ്പത്തിക വർഷം പെൻഷൻ സമയബന്ധിതമാക്കാൻ നടപടി

11:07 AM (IST) Feb 05

പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധിക്കും

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും.

11:06 AM (IST) Feb 05

നവകേരള പദ്ധതിക്കായി 9.2 കോടി

നവകേരള പദ്ധതിക്കായി 9.2 കോടി

11:05 AM (IST) Feb 05

കേരള ലോട്ടറിയുടെ സമ്മാനം ഘടനയും പരിഷ്കരിക്കും

ലോട്ടറി ടിക്കറ്റുകളുടെ ലഭ്യത ഉറപ്പാക്കാൻ സീരിസ് നമ്പറുകള്‍ വര്‍ധിപ്പിക്കും. കേരള ലോട്ടറിയുടെ സമ്മാനം ഘടനയും പരിഷ്കരിക്കും

11:02 AM (IST) Feb 05

ചരക്ക് സേവന നികുതി

ചരക്ക് സേവന നികുതി- അടിസ്ഥാന സൗകര്യങ്ങൾ വിവരസാങ്കേതികവിദ്യകളുടെ സഹായത്തോട മെച്ചപ്പെടുത്തുന്നു

11:00 AM (IST) Feb 05

സാമൂഹ്യ സുരക്ഷാ പെൻഷൻ

ക്ഷേമ പെന്‍ഷൻ തുക വര്‍ധിപ്പിച്ചില്ല


മികച്ച രീതിയില്‍ പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് ധനമന്ത്രി. നല്‍കാൻ വൈകുന്നത് കേന്ദ്ര സമീപനം മൂലം. ക്ഷേമ പെന്‍ഷന്‍ സമയബന്ധിതമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ബുദ്ധിമുട്ടിക്കുകയാണ്. കൃത്യമായി തുക നല്‍കുന്നില്ല അടുത്ത വര്‍ഷം സമയബന്ധിതമായി ക്ഷേമ പെന്‍ഷനും സാമൂഹ്യ സുരക്ഷാ പെന്‍ഷനും നല്‍കാനുള്ള നടപടിയുണ്ടാകുമെന്നും ധനമന്ത്രി. ക്ഷേമ പെൻഷനില്‍ മാറ്റമില്ല.