Asianet News MalayalamAsianet News Malayalam

ഭവന വായ്പ, സ്ഥിര നിക്ഷേപം തുടങ്ങിയവയുടെ പലിശ കുറച്ച് എസ്ബിഐ

എസ്.ബി.ഐയുടെ ഒരു വര്‍ഷത്തെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ററിംഗ് റേറ്റ് (എം.സി.എല്‍.ആര്‍)8.25ല്‍ നിന്നും 8.15 ആയി കുറഞ്ഞിരുന്നു. 

SBI cuts FD rates twice in 15 days. Latest fixed deposit rates here
Author
Kerala, First Published Sep 9, 2019, 1:41 PM IST

മുംബൈ: പലിശ നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ. ഭവന വായ്പ അടക്കമുള്ളവയുടെയും സ്ഥിരം നിക്ഷേപങ്ങളുടെയും പലിശ നിരക്കിലാണ് നാളെ മുതല്‍ 10 അടിസ്ഥാന പോയിന്‍റ് കുറവ് വരുന്നത്. 

എസ്.ബി.ഐയുടെ ഒരു വര്‍ഷത്തെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ററിംഗ് റേറ്റ് (എം.സി.എല്‍.ആര്‍)8.25ല്‍ നിന്നും 8.15 ആയി കുറഞ്ഞിരുന്നു. ഇതോടെ മറ്റു വായ്പകള്‍ക്കുള്ള നിരക്കും കുറയും. വൈകാതെ മറ്റു ബാങ്കുകളും എസ്.ബി.ഐയുടെ ചുവടുപിടിച്ച് എം.സി.എല്‍.ആര്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരാകും. 

ഹൃസ്വകാലത്തേക്കുള്ള നിക്ഷേപങ്ങളുടെ നിരക്ക് 20-25 ബേസിക് പോയിന്റ് കുറയും. ദീര്‍ഘകാല നിക്ഷേപങ്ങളുടെ നിരക്കില്‍ 10-20 പോയിന്റും കുറവുണ്ടാകും

Follow Us:
Download App:
  • android
  • ios