Asianet News MalayalamAsianet News Malayalam

ബാങ്ക് വായ്പകൾക്ക് വീണ്ടും മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി

രണ്ടാം കൊവിഡ് തരംഗത്തിൽ ലോക്ഡൗൺ വന്നതോടെ വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കണം എന്നതായിരുന്നു ഹർജിയിലെ ആവശ്യം.

Supreme court reject petition demand again moratorium
Author
Delhi, First Published Jun 11, 2021, 3:38 PM IST

ദില്ലി: ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി. സുപ്രീംകോടതിയാണ് ഹർജി തള്ളിയത്. രണ്ടാം കൊവിഡ് തരംഗത്തിൽ ലോക്ഡൗൺ വന്നതോടെ വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കണം എന്നതായിരുന്നു ഹർജിയിലെ ആവശ്യം.

മോറട്ടോറിയം കാലയളവിലെ വായ്പകളുടെ പലിശ പൂര്‍ണമായി എഴുതിതള്ളാനാകില്ലെന്നും മോറട്ടോറിയം കാലാവധി നീട്ടാനാകില്ലെന്നും സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാരിന്‍റെ നയപരമായ തീരുമാനങ്ങളിൽ കോടതിക്ക് ഇടപെടാനാകില്ല. സാമ്പത്തിക നയങ്ങളിൽ ഇടപെടുന്നത് ദൂര്യവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 

കോടതിയുടെ ഇടക്കാല ഉത്തരവ് അനുസരിച്ച് കഴിഞ്ഞ ഒക്ടോബറിൽ രണ്ട് കോടി രൂപവരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios