രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും ഓപ്പണര്‍മാരായി ഇറങ്ങുന്ന മഞ്ജരേക്കറുടെ ടീമില്‍ സഞ്ജു സാംസണ്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിങ്ങനെ മൂന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുണ്ട്.

മുംബൈ: ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ തങ്ങളുടെ മനസിലുള്ള ടീമുകളെ തെരഞ്ഞെടുക്കുന്ന തിരക്കിലാണ് മുന്‍ താരങ്ങളെല്ലാം. മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറാണ് നിറയെ സര്‍പ്രൈസുകളുമായി ഏറ്റവും ഒടുവിലായി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. മഞ്ജരേക്കര്‍ തെരഞ്ഞെടുത്ത ടീമില്‍ വിരാട് കോലിയോ ഹാര്‍ദ്ദിക് പാണ്ഡ്യയോ ശുഭ്മാന്‍ ഗില്ലോ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണ്‍ മ‍ഞ്ജരേക്കര്‍ തെരഞ്ഞെടുത്ത ടീമിലുണ്ട്. ലഖ്നൗ താരം ക്രുനാല്‍ പാണ്ഡ്യയും മഞ്ജരേക്കറുടെ ടീമിലുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും ഓപ്പണര്‍മാരായി ഇറങ്ങുന്ന മഞ്ജരേക്കറുടെ ടീമില്‍ സഞ്ജു സാംസണ്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിങ്ങനെ മൂന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുണ്ട്. സൂര്യകുമാര്‍ യാദവും സ്പെഷലിസ്റ്റ് ബാറ്ററായി ടീമിലെത്തി. സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജ, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ക്കൊപ്പം യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവുമാണുള്ളത്.

അന്ന് ഞാനവനോട് യാചിച്ചു, അരുത് അത് ചെയ്യരുതെന്ന്; ആര്‍സിബിക്ക് ഐപിഎല്‍ കിരീടം നഷ്ടമായതിനെക്കുറിച്ച് കുംബ്ലെ

പേസര്‍മാരായി ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ് എന്നിവരാണ് മഞ്ജരേക്കറുടെ ടീമിലുള്ളത്. ഈ മാസം 28നോ 29നോ സെലക്ടര്‍മാര്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സഞ്ജയ് മഞ്ജരേക്കര്‍ തെരഞ്ഞെടുത്ത ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം: രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ, യുസ്‌വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ, ഹർഷിത് റാണ, മായങ്ക് യാദവ്, ക്രുനാൽ പാണ്ഡ്യ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക