വാഷിംഗ്ടൺ: അമേരിക്ക‍യിലെ അലാസ്കയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായത്. അലാസ്കയിലും കാനഡയിലും മറ്റ് സമീപ പ്രദേശങ്ങളിലുമാണ് സുനാമി മുന്നറിയിപ്പ് നൽകിയത്.  1964ൽ ഉണ്ടായ ഭൂചലനമാണ് അലാസ്കയുടെ ചരിത്രത്തിലെ ഏറ്റവും വലുത്. 9.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അന്ന് രേഖപ്പെടുത്തിയത്.