Asianet News MalayalamAsianet News Malayalam

ലോക്കോ പൈലറ്റിന്റെ കുറവും പാതയുടെ അറ്റക്കുറ്റപ്പണിയും; തിരുവനന്തപുരം ഡിവിഷനില്‍ എട്ട് ട്രെയിനുകൾ റദ്ദാക്കി

ഗുരുവായൂർ തൃശൂർ, പുനലൂർ കൊല്ലം, എറണാകുളം കായംകുളം തുടങ്ങിയ ട്രെയിനുകൾ ആണ് ഇന്ന് റദ്ദാക്കിയിട്ടുള്ളത്. തൃശൂർ ഷൊർണ്ണൂർ ഭാഗത്ത് പ്രളയക്കെടുതിയിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇത് കാരണം ഇവിടെ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ വേഗ നിയന്ത്രണമുണ്ട്. ഇത് ഘട്ടം ഘട്ടമായി പിൻവലിക്കാനാണ് റെയിൽവേയുടെ തീരുമാനം

eight passenger trains cancelled in thiruvananthapuram division
Author
Thiruvananthapuram, First Published Sep 4, 2018, 6:39 AM IST

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിലെ ഇന്നത്തെ എട്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. നാല് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. തുടർച്ചയായ രണ്ടാം ദിവസമാണ് ട്രെയിനുകൾ റദ്ദാക്കുന്നത്. ലോക്കോ പൈലറ്റിന്റെ കുറവും പാതയുടെ അറ്റക്കുറ്റപ്പണിയുമാണ് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കാനുള്ള കാരണം.

ഗുരുവായൂർ തൃശൂർ, പുനലൂർ കൊല്ലം, എറണാകുളം കായംകുളം തുടങ്ങിയ ട്രെയിനുകൾ ആണ് ഇന്ന് റദ്ദാക്കിയിട്ടുള്ളത്. തൃശൂർ ഷൊർണ്ണൂർ ഭാഗത്ത് പ്രളയക്കെടുതിയിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇത് കാരണം ഇവിടെ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ വേഗ നിയന്ത്രണമുണ്ട്. ഇത് ഘട്ടം ഘട്ടമായി പിൻവലിക്കാനാണ് റെയിൽവേയുടെ തീരുമാനം.

കൂടാതെ പ്രളയക്കെടുതിയിൽ ചില ലോക്കോ പൈലറ്റുമാരുടെയും വീടുകളിൽ വെള്ളം കയറിയതിനാൽ പലരും അവധിനൽകിയിരിക്കുകയാണ്. ഇതും ട്രെയിനുകൾ റദ്ദാക്കാനുള്ല ഒരു കാരണമാണ്. തിരുവനന്തപുരം ഡിവിഷനിലെ 10 ട്രെയിനുകളാണ് ഇന്നലെ റദ്ദാക്കിയത്. രണ്ടാഴ്ചയ്ക്കകം പ്രശ്നങ്ങൾ പരിഹരിച്ച് പഴയ രീതിയിലകുമെന്നാണ് റെയിൽവേയുടെ വിശദീകരണം.

റദ്ദാക്കിയ ട്രെയിനുകള്‍

1 Train No. 56043 Guruvayur-Thrissur Passenger.

2. Train No. 56044 Thrissur-Guruvayur Passenger.

3. Train No. 56333 Punalur-Kollam Passenger.

4. Train No. 56334 Kollam-Punalur Passenger.

5. Train No 56373 Guruvayur-Thrissur Passenger.

6. Train No 56374 Thrissur-Guruvayur Passenger.

7. Train No. 56387 Ernakulam-Kayamkulam Passenger. via Kottayam.

8. Train No. 56388 Kayamkulam-Ernakulam Passenger. via Kottayam

Follow Us:
Download App:
  • android
  • ios