എറണാകുളത്ത് ഡിഗ്രീ വിദ്യാര്‍ഥിനിയെ കഴുത്തറത്ത് കൊന്നു

പെരുമ്പാവൂര്‍ ഇടത്തിക്കാട് പെണ്‍കുട്ടിയെ കഴുത്തറുത്തുകൊന്നു. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ നിമിഷയാണ് കൊല്ലപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ കുട്ടിയുടെ പിതാവിനും പരുക്കേറ്റു. കുട്ടിയുടെ മൃതദേഹം പെരുമ്പാവൂരില്‍ തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ പിതാവിനെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടന്നുള്ള പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ആക്രമണം തടയാനുള്ള ശ്രമത്തിനിടെയാണ് കുട്ടിയുടെ അച്ഛന് കുത്തേറ്റത്. 

Video Top Stories