Asianet News MalayalamAsianet News Malayalam

ജീവനക്കാര്‍ക്ക് കാറുകളും ഫ്ലാറ്റുകളും വിതരണം ചെയ്ത് ഹരികൃഷ്ണ ഗ്രൂപ്പ്

ഹരികൃഷ്ണ ഗ്രൂപ്പ് ഉടമയും വജ്രവ്യാപാരിയുമായ  സവ്ജി ദൊലാക്യ തന്‍റെ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി പ്രഖ്യാപിച്ച കാറുകളും ഫ്ലാറ്റുകളും വിതരണം ചെയ്തു. വ്യാഴാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രണ്ട് വനിതാ ജീവനക്കാര്‍ക്ക് കാറിന്റെ താക്കോല്‍ കൈമാറി പ്രധാനമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

Harikrishna Group distributed cars and flats for employees
Author
Surat, First Published Oct 25, 2018, 9:56 PM IST

സൂറത്ത്: ഹരികൃഷ്ണ ഗ്രൂപ്പ് ഉടമയും വജ്രവ്യാപാരിയുമായ  സവ്ജി ദൊലാക്യ തന്‍റെ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി പ്രഖ്യാപിച്ച കാറുകളും ഫ്ലാറ്റുകളും വിതരണം ചെയ്തു. വ്യാഴാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രണ്ട് വനിതാ ജീവനക്കാര്‍ക്ക് കാറിന്റെ താക്കോല്‍ കൈമാറി പ്രധാനമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

സ്വന്തം ജീവനക്കാര്‍ക്ക് വിലപിടിച്ച സമ്മാനങ്ങള്‍ ആനുകൂല്യങ്ങളായി നല്‍കുന്നതില്‍ എന്നും പ്രത്യേക താല്‍പര്യം കാണിച്ചിരുന്നു വ്യക്തിയാണ് സൂറത്തിലെ ഹരികൃഷ്ണ എക്‌സ്‌പോര്‍ട്ടേഴ്‌സ് ഉടമ സവ്ജി ദൊലാക്യ. ഇദ്ദേഹം നേരത്തെ തന്‍റെ ജീവനക്കാര്‍ക്ക് 51 കോടിരൂപ നല്‍കി പ്രശസ്തനായിരുന്നു. കമ്പനിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ പങ്ക് വഹിച്ച 1600 ല്‍ കൂടുതല്‍ വരുന്ന വജ്രാഭരണ ജോലിക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇവര്‍ക്ക് ഇവരുടെ താല്‍പര്യത്തിന് അനുസരിച്ച് കാറോ, ഫ്ലാറ്റോ, എഫ്.ഡിയോ തെരഞ്ഞെടുക്കാം. 

ആകെ 5500 ജീവനക്കാരുള്ള ഈ കമ്പനിയില്‍ 4000 ജീവനക്കാര്‍ക്കും പലതവണകളായി ഇത്തരത്തിലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കമ്പനിയില്‍ നിന്ന് നേരത്തെ ലഭിച്ചിരുന്നു.  മാസങ്ങള്‍ക്ക് മുന്‍പ് കമ്പനിയില്‍ 25 വര്‍ഷം തികച്ച മൂന്ന് സീനിയര്‍ ജീവനക്കാര്‍ക്ക് ഒരു കോടിയോളം വില വരുന്ന ബെന്‍സ് എസ്.യു.വി കാറാണ് ദൊലാക്യ സമ്മാനമായി നല്‍കിയത്. കഴിഞ്ഞ വര്‍ഷം 1200 ഡാറ്റ്‌സണ്‍ റെഡി ഗോ കാറാണ് ദൊലാക്യ തന്റെ ജീവനക്കാര്‍ക്ക് നല്‍കിയത്.

 

 

Follow Us:
Download App:
  • android
  • ios