കേരളത്തിന്‍റെ തീരത്ത് അടച്ചുറപ്പുറപ്പില്ലാത്ത നിരവധി കൂരകള്‍ കാണാം. നല്ലൊരു മേല്‍ക്കൂരയില്ലാത്ത, തീരെ ചെറിയ വീടുകളില്‍ പോലും രണ്ടും മൂന്നും കുടുംബങ്ങളാണ് താമസിക്കുന്നത്. ഒന്നിലധികം കുടുംബങ്ങള്‍ ഒരു ചെറിയ വീട്ടില്‍ താമസിക്കുമ്പോഴുള്ള പ്രശ്നങ്ങള്‍ വേറെയും. 

കടലില്‍ നിന്ന് പിടിച്ചെടുക്കുന്ന മല്‍സ്യത്തിന് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം കിട്ടുമ്പോഴും മല്‍സ്യത്തൊഴികളുടെ ജീവിതം ഇന്നും ദുരതത്തില്‍ തന്നെ. മല്‍സ്യബന്ധനവകുപ്പ് നിര്‍ദ്ധനരായ മല്‍സ്യത്തൊഴിലാളികള്‍ക്ക് വീടുവെയ്ക്കാന്‍ ധനസഹായം അനുവദിക്കുന്നുണ്ടെങ്കിലും അതൊന്നും അര്‍ഹരായവരിലേക്ക് എത്തുന്നില്ല. 

ഈ മല്‍സ്യത്തൊഴിലാളികള്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ നിര്‍മ്മിച്ച് കൊടുക്കാന്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇവര്‍ ഇതിലും കൂടുതല്‍ ദരിദ്രമായ ചുറ്റുപാടില്‍ ജീവിക്കേണ്ടിവരും.