Asianet News MalayalamAsianet News Malayalam

നാട്ടില്‍ പ്രളയം, മന്ത്രി കെ.രാജു ഓണാഘോഷത്തിന് ജര്‍മ്മനിയില്‍

കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രിയ്‌ക്കൊപ്പം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീറുമുണ്ട്.

പ്രത്യേക മന്ത്രിസഭായോഗത്തില്‍ പോലും പങ്കെടുക്കാതെയാണ് കെ.രാജു അഞ്ചുദിവസത്തേക്ക് ജര്‍മ്മനിയിലേക്ക് പോയത്. ഓണാഘോഷത്തിന്റെ ഭാഗമായി വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് പോയത്. വിവാദമായതോടെ മന്ത്രിയെ സി.പി.ഐ അടിയന്തിരമായി തിരിച്ചുവിളിച്ചു.