Asianet News MalayalamAsianet News Malayalam

സ്വാതന്ത്ര്യദിന പ്രസം​ഗം: 'നരേന്ദ്ര മോദി ആപ്പി'ലൂടെ ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്ന് മോദി

''എന്റെ സ്വാതന്ത്ര്യ ദിനം പ്രസം​ഗം എങ്ങനെയായിരിക്കണമെന്നാണ് നിങ്ങൾ ആ​ഗ്രഹിക്കുന്നത്? നരേന്ദ്രമോദി ആപ്പിൽ പ്രത്യേക രൂപീകരിച്ചിരിക്കുന്ന ഫോറത്തിലൂടെ നിങ്ങൾക്ക് ഞാനുമായി അക്കാര്യങ്ങൾ പങ്ക് വയ്ക്കാം''

modi says would share ideas through narendra modi app for Independence day speech
Author
Delhi, First Published Jul 31, 2018, 1:16 PM IST


ദില്ലി: സ്വാതന്ത്ര്യദിന പ്രസം​ഗത്തിൽ പൊതുജനങ്ങളുടെ ആശയങ്ങളും നിർ‌ദ്ദേശങ്ങളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്ര മോദി ആപ്പിലൂടെയാണ് ഇതിന് അവസരമൊരുക്കുന്നത്. പ്രസം​ഗത്തിൽ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുത്തണമെന്ന ചിന്തകളും ആശയങ്ങളും പൊതുജനങ്ങൾക്ക് പങ്ക് വയ്ക്കാമെന്ന് മോദി അറിയിച്ചു. ''എന്റെ സ്വാതന്ത്ര്യ ദിനം പ്രസം​ഗം എങ്ങനെയായിരിക്കണമെന്നാണ് നിങ്ങൾ ആ​ഗ്രഹിക്കുന്നത്? നരേന്ദ്രമോദി ആപ്പിൽ പ്രത്യേക രൂപീകരിച്ചിരിക്കുന്ന ഫോറത്തിലൂടെ നിങ്ങൾക്ക് ഞാനുമായി അക്കാര്യങ്ങൾ പങ്ക് വയ്ക്കാം.'' തന്റെ ട്വിറ്ററിൽ മോദി കുറിച്ചു. ''വരുംദിനങ്ങളിൽ നിങ്ങളിൽ നിന്നും കൂടുതൽ ഫലവത്തായ നിർദ്ദേശങ്ങളാണ് ഞാൻ പ്രതീക്ഷിക്കുന്നത്.'' മോദി കൂട്ടിച്ചേർക്കുന്നു. 

മിനിറ്റുകൾ കൊണ്ടാണ് ട്വീറ്റ് വൈറലായി മാറിയത്. നിരവധി പേർ ഇതിന് താഴെ കമന്റുകളുമായി എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചാം സ്വാതന്ത്ര്യ ദിന പ്രസം​ഗമാണ് അടുത്ത മാസം നടക്കാൻ പോകുന്നത്. നരേന്ദ്ര മോദി ആപ്പിലൂടെ മാത്രമല്ല, കേന്ദ്ര ​ഗവൺമെന്റിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെയും ആശയങ്ങൾ പങ്ക് വയ്ക്കാം. തിരഞ്ഞെടുക്കുന്ന ആശയങ്ങൾ‌ ഉൾപ്പെടുത്തിയായിരിക്കും രാജ്യത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനത്തിൽ മോദി പ്രസം​ഗിക്കുക. എല്ലാവർഷവും മോദി പൊതുജനങ്ങളിൽ നിന്നും പ്രസം​ഗത്തിനുള്ള ആശയങ്ങൾ തേടാറുണ്ട്. 

Follow Us:
Download App:
  • android
  • ios