ദില്ലി: മുന്നോക്കക്കാരിലെ സാമ്പത്തിക സംവരണം 2019 -2020 അക്കാദമിക് വർഷം മുതൽ രാജ്യത്തെ സർവ്വകലാശാലകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പിലാക്കുമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് 10% സാമ്പത്തിക സംവരണമാണ് ഏർപ്പെടുത്തുകയെന്നും ജാവദേക്കർ പറഞ്ഞു.

നിലവിലെ സംവരണത്തെ ബാധിക്കാത്ത വിധത്തിൽ ഈ സംവരണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സർക്കാർ - സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ അഡ്മിഷന് ഇത് ബാധകമാവും. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധിക സീറ്റുകൾ അനുവദിക്കുമെന്നും മാനവ വിഭവശേഷി വകുപ്പ് മന്ത്രി വ്യക്തമാക്കി.