മസ്‍കത്ത്: പൊതു ധാർമ്മികത ലംഘിക്കുന്ന തലത്തിലുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കാന്‍ വിവരസാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത കുറ്റത്തിന് 16 പേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ദോഫർ ഗവർണറേറ്റ് പോലീസ് കമാൻഡാണ് വിവരസാങ്കേതികവിദ്യാ സംവിധാനങ്ങളുടെ ദുരുപയോഗത്തിനെതിരെ നടപടി എടുത്തുത്. അറസ്റ്റിലായ 16 പേര്‍ക്കെതിരെയും  നിയമ നടപടികൾ പൂർത്തികരിച്ചതായും  റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു.