അജ്മാന്‍: വാഹനങ്ങള്‍ക്ക് പിന്നില്‍ പാര്‍ക്ക് ചെയ്ത് മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കരുതെന്ന് മുന്നറിയിപ്പുമായി അജ്മാന്‍ പൊലീസ്. മറ്റുള്ളവര്‍ക്ക് തടസ്സമുണ്ടാക്കുന്നതും കാലതാമസം വരുത്തുന്നതുമായ ഇത്തരക്കാര്‍ക്കെതിരെ നടപടികളെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

വാഹനങ്ങള്‍ക്ക് പിന്നില്‍ പാര്‍ക്ക് ചെയ്ത് നിയമലംഘനം നടത്തുന്നവര്‍ക്ക് 500 ദിര്‍ഹമാണ് പിഴ ചുമത്തുക. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേകം സ്ഥലം നിശ്ചയിച്ചിട്ടുണ്ടെന്നും ഇവിടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് മാര്‍ഗതടസ്സമുണ്ടാക്കുന്ന രീതിയില്‍ പിന്നില്‍ പാര്‍ക്ക് ചെയ്യുന്നത് നിയമലംഘനമാണെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരം ബുദ്ധിമുട്ടുകളെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.