മയക്കുമരുന്ന് കൈവശം വെച്ച ആറ് പ്രവാസികൾ പിടിയിൽ
ബുറൈമി ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർകോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസ് ആണ് പ്രതികളെ പിടികൂടിയത്.
മസ്കത്ത്: ഒമാനിൽ മയക്കുമരുന്ന് കൈവശംവെച്ചതിന് ആറ് പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരായ പ്രവാസികളാണ് പിടിയിലായത്.
ബുറൈമി ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർകോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസ് ആണ് പ്രതികളെ പിടികൂടിയത്. മയക്കുമരുന്ന് കടത്ത് ലക്ഷ്യമിട്ടായിരുന്നു ഇവർ മയക്കുമരുന്ന് കൈവശം സൂക്ഷിച്ചത്. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
Read Also - പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; കേരളത്തിലേക്കടക്കം അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍