മസ്‍കത്ത്: ഒമാനില്‍ ഡിസംബർ മാസത്തിലേക്ക് ബാധകമായ ഇന്ധന വില ദേശിയ സബ്‌സിഡി കാര്യാലയം പ്രഖ്യാപിച്ചു. എം 95 പെട്രോളിന് നവംബറിലെ അതേ വിലയായ 194  ബൈസ തന്നെയായിരിക്കും ഡിസംബറിലും. എം 91 പെട്രോളിന് 183 ബൈസയായിരുന്നത്, ഡിസംബറില്‍ 180 ബൈസയാക്കി കുറച്ചിട്ടുണ്ട്. ഡീസല്‍ വിലയിലും മാറ്റമുണ്ടാകില്ല. ലിറ്ററിന് 209 ബൈസയായി തുടരും.