മസ്‍കത്ത്: ഒമാൻ സുപ്രിം കമ്മറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ ഒരു ഹോട്ടൽ അടച്ചുപൂട്ടി. ഒമാൻ പൈതൃക വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന്മേലാണ് നടപടി കൈക്കൊണ്ടത്.  

ആരോഗ്യ മന്ത്രാലയം, തൊഴിൽ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ, പൈതൃക വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ  ഹോട്ടലുകളുടെ ഗുണനിലവാരം നിയന്ത്രിക്കുന്ന സമതിയാണ് കൊവിഡ് പ്രോട്ടോക്കോൾ ലംഘനം കണ്ടെത്തിയത്. ഹോട്ടൽ അടച്ചു പൂട്ടിയതിനൊപ്പം ഉടമയ്‍ക്ക് കനത്ത പിഴ ചുമത്തിയെന്നും ഒമാൻ ന്യൂസ് ഏജൻസിയുടെ വാർത്തകുറിപ്പിൽ പറയുന്നു.