കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയ വഴി യുഎഇയെ അപമാനിച്ച കുറ്റത്തിന് കുവൈത്തി പൗരന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. കുവൈത്തിന്റെ സുഹൃദ്‍രാജ്യമായ യുഎഇയെ അപമാനിച്ചതിന് കുവൈത്ത് ക്രിമിനല്‍ കോടതിയാണ് ലണ്ടനില്‍ താമസിക്കുന്ന അബ്ദുല്ല സാലിഹ് എന്നയാള്‍ക്ക് ശിക്ഷ വിധിച്ചത്.

ട്വിറ്ററില്‍ നടന്ന സംവാദങ്ങള്‍ക്കിടെ ഇയാള്‍ സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരമാര്‍ശങ്ങള്‍ നടത്തുകയായിരുന്നു.  ലണ്ടനില്‍ കഴിയുന്ന പ്രതിയുടെ അസാന്നിദ്ധ്യത്തിലായിരുന്നു വിധി.