മസ്‌കറ്റ്: വ്യക്തിഗത വിവരങ്ങളായ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, പാസ്‍‍‍വേഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ ചോദിച്ചുകൊണ്ടുള്ള അജ്ഞാത സന്ദേശങ്ങളിലും ലിങ്കുകളിലും വഞ്ചിതരകരുതെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്. ഒരു സംഘം ആളുകള്‍ക്ക് ബാങ്കില്‍ നിന്നുള്ള സന്ദേശം എന്ന് തോന്നിപ്പിക്കുന്ന അഭ്യര്‍ത്ഥനകള്‍ അയയ്ക്കുകയും ബാങ്ക് കാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്യുന്നതിനായി മെസേജില്‍ കൊടുത്തിരിക്കുന്ന നമ്പരില്‍ ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഇത് വായിച്ച് ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുമ്പോള്‍ ഇവര്‍ അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിയുകയും അതുപയോഗിച്ച് പണം പിന്‍വലിക്കുകയും ചെയ്യുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ വഞ്ചിതരാകരുതെന്ന് റോയല്‍ ഒമാന്‍ പൊലീസ് ട്വീറ്റ് ചെയ്തു.