റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 20 ലക്ഷം കടന്നു. 2,018,657 സ്രവസാമ്പിളുകൾ പി.സി.ആർ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ 2,171,08 പേരിൽ രോഗം സ്ഥിരീകരിച്ചു. അതിൽ 1,54,839 പേർക്ക് രോഗം ഭേദമായി. 2017 ആളുകൾ മരണത്തിന് കീഴടങ്ങി. ബാക്കി 60,252 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ഇതിൽ 2,268 പേർ ഗുരുതരാവസ്ഥയിലാണ്. 

രാജ്യത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തിപകർന്ന് നെഗറ്റീവ് കേസുകളുടെ എണ്ണത്തിൽ ഈ ദിവസങ്ങളിൽ വലിയ വർധനവുണ്ടാവുന്നുണ്ട്. ചൊവ്വാഴ്ച 5,205 പേരാണ് സുഖം പ്രാപിച്ചത്. 3,392 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടയിൽ 49 പേർ മരിച്ചു. തിങ്കളാഴ്ച റിയാദ് 35, ജിദ്ദ 5, മദീന 1, ഹുഫൂഫ് 2, ത്വാഇഫ് 1, ഖത്വീഫ് 1, ഖമീസ് മുശൈത് 1, വാദി ദവാസിർ 1, അൽഅയൂൺ 1, അറാർ 1 എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.

പുതിയ രോഗികൾ: റിയാദ് 308, ത്വാഇഫ് 246, മദീന 232, ജിദ്ദ 227, ദമ്മാം 219, ഖത്വീഫ് 141, മക്ക 132, ഖമീസ് മുശൈത്ത് 124, ഹാഇൽ 109, ഹുഫൂഫ് 106, നജ്റാൻ 102, ബുറൈദ 99, മുബറസ് 90, ഉനൈസ 86, ജുബൈൽ 39, ഹഫർ അൽബാത്വിൻ 35, ഖോബാർ 32, വാദി ബിൻ ഹഷ്ബൽ 31, അബൂഅരീഷ് 29, അൽഖർജ് 28, മിദ്നബ് 27, റാനിയ 25, അൽറസ് 19, ശറൂറ 19, സറാത് ഉബൈദ 18, ബഖഅ 16, ബെയ്ഷ് 16, വാദി ദവാസിർ 15, അൽഅയൂൺ 14, റിജാൽ അൽമ 14, സാംത 13, ഹുറൈംല 13, അയൂൻ അൽജുവ 12, അൽബത്ഹ 11, തുർബ 10, അൽഷംലി 10, ഹുത്ത സുദൈർ 10, തത്ലീത് 9, സൽവ 9, അറാർ 9, അൽജഫർ 8, സകാക 8, ബാരിഖ് 8, ഹുത്ത ബനീ തമീം 8, റിയാദ് അൽഖബ്റ 7, ഖുൻഫുദ 7, ഉമ്മു അൽദൂം 7, അൽമജാരിദ 7, തബാല 7, താർ 7, അൽഖുവയ്യ 7, മൻദഖ് 6, അൽമഹാനി 6, ദഹ്റാൻ അൽജനൂബ് 6, നാരിയ 6, റാസതനൂറ 6, അൽഅയ്ദാബി 6, ജീസാൻ 6, ഖൈബർ 5, ഖിയ 5, അൽബഷായർ 5, ഖഫ്ജി 5, സഫ്വ 5, ഖുലൈസ് 5, ഹബോന 5, മജ്മഅ 5, മുസാഹ്മിയ 5, തുമൈർ 5, അല്ലൈസ് 4, അൽസഹൻ 4, അൽമദ്ദ 4, അബ്ഖൈഖ് 4, അൽഷനൻ 4, അല്ലൈത് 4, അൽറയീൻ 4, അൽഖുറ 3, മഹദ് അൽദഹബ് 3, ബുഖൈരിയ 3, ഖുസൈബ 3, അൽബറാഖ് 3, അൽഹർജ 3, സബ്യ 3, സുൽഫി 3, റൂമ 3, റുവൈദ അൽഅർദ 3, ദുബ 3, അൽബാഹ 2, ബൽജുറഷി 2, ഖിൽവ 2, തബർജൽ 2, അൽഹമാന 2, അൽഅസിയ 2, നമീറ 2, അൽഖുർമ 2, അൽഖഹ്മ 2, ബലസ്മർ 2, അൽഗസല 2, മൗഖഖ് 2, ദർബ് 2, അൽദായർ 2, അൽഹറദ് 2, ഫർസാൻ 2, റഫ്ഹ 2, അൽദലം 2, ശഖ്റ 2, താദിഖ് 2, വുതെലാൻ 2, അൽവജ്ഹ് 2, അൽഅഖീഖ് 1, മഖ്വ 1, ഹനാഖിയ 1, അൽബദാഇ 1, നബാനിയ 1, അൽഖുറയാത് 1, അൽഖൂസ് 1, മുസൈലിഫ് 1, തുറൈബാൻ 1, അൽഫർഷ 1, മുലൈജ 1, ഉറൈറ 1, ഖൈസൂമ 1, സുലൈമി 1, അൽഅർദ 1, ദമാദ് 1, ഫൈഫ 1, യാദമഅ 1, ദറഇയ 1, ദവാദ്മി 1.