Asianet News MalayalamAsianet News Malayalam

എക്സിറ്റ്, എൻട്രി വിസകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടിത്തുടങ്ങി

ഈ കാലയളവിനിടയിൽ അനുവദിച്ച മുഴുവൻ എക്സിറ്റ് / എൻട്രി വിസകളും പ്രത്യേക ഫീസോ നടപടിക്രമങ്ങളോ ഇല്ലാതെ സ്വമേധയാ പുതുക്കിക്കിട്ടും. നാഷനൽ ഇൻഫർമേഷൻ സെന്ററിന്റെയും ധനകാര്യമന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ജവാസത്ത് വിസകൾ പുതുക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു. 

saudi starts to renew exit and entry visas to three months
Author
Riyadh Saudi Arabia, First Published Apr 9, 2020, 10:49 AM IST

റിയാദ്: സൗദിയിൽ നിന്ന് നാട്ടിൽ പോകാന്‍ നിലവിൽ കൈയിലുള്ള എക്സിറ്റ് / എന്‍ട്രി വിസകൾ സൗജന്യമായി പുതുക്കി നൽകാൻ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സൗദി പാസ്പോർട്ട് (ജവാസത്ത്) വിഭാഗത്തോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 25 മുതൽ മെയ് 24 വരെ അടിച്ച വിസകളുടെ കാലാവധി അടുത്ത മൂന്ന് മാസത്തേക്ക് നീട്ടി നല്‍കാനാണ് ഉത്തരവ്. 

ഈ കാലയളവിനിടയിൽ അനുവദിച്ച മുഴുവൻ എക്സിറ്റ് / എൻട്രി വിസകളും പ്രത്യേക ഫീസോ നടപടിക്രമങ്ങളോ ഇല്ലാതെ സ്വമേധയാ പുതുക്കിക്കിട്ടും. നാഷനൽ ഇൻഫർമേഷൻ സെന്ററിന്റെയും ധനകാര്യമന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ജവാസത്ത് വിസകൾ പുതുക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു. വിമാന സർവിസ് ഉൾപ്പെടെയുള്ള ഗതാഗതങ്ങൾ നിരോധിച്ചത് മൂലം പുറത്തുപോകാനാവതെ രാജ്യത്ത് കഴിയുന്നവർക്കാണ് ഈ ആനുകൂല്യം. എക്സിറ്റ് / എൻട്രി വിസയിൽ സ്വന്തം നാടുകളിൽ പോയവരുടെ കാര്യം ഈ അറിയിപ്പിൽ പറയുന്നില്ല. 

Follow Us:
Download App:
  • android
  • ios