ചന്ദീപുർ: ഏത് കാലാവസ്ഥയിലും ഏത് പ്രതലത്തിലും പ്രയോഗിക്കാവുന്ന ക്വിക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ ഡിആർഡിഓ വിജയകരമായി പരീക്ഷിച്ചു. ഓഡീഷയിലെ ചന്ദിപൂർ ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ വച്ചാണ് പുതിയ QRSAM വിജയകരമായി പരീക്ഷിച്ചത്. 

രാവിലെ 11.05നായിരുന്നു പരീക്ഷണം. ട്രക്കിൽ ഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ലോഞ്ച് പാഡിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. 25 മുതൽ 30 കിലോമീറ്റർ വരെയാണ് മിസൈലിന്‍റെ ദൂരപരിധി, 2017 ജൂൺ നാലാം തീയതിയാണ് QRSAM ആദ്യമായി പരിക്ഷിക്കപ്പെട്ടത്. 

ഏത് പ്രതികൂല കാലാവസ്ഥയിലും ദുർഘടമായ ഭൂപ്രകൃതിയിലും ഉപയോഗിക്കാവുന്ന മിസൈലിൽ എയർക്രാഫ്റ്റ് റഡാറുകളെ പ്രതിരോധിക്കാനുള്ള പ്രത്യേക സാങ്കേതിക വിദ്യയുമുണ്ട്.