ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ റോജർ പെൻറോസിനും ജർമ്മൻ ജ്യോതിശ്ശാസ്ത്രജ്ഞന്‍ റെയ്ൻഹാർഡ് ഗെൻസൽ, അമേരിക്കൻ ജ്യോതിശ്ശാസ്ത്രജ്ഞ ആൻഡ്രിയ ഗേസ് എന്നിവർക്കാണ് ഇക്കുറി ഭൗതിക ശാസ്ത്ര നോബേൽ

സ്വീഡൻ: 2020ലെ ഭൗതിക ശാസ്ത്ര നോബേൽ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ റോജർ പെൻറോസിനും ജർമ്മൻ ജ്യോതിശ്ശാസ്ത്രജ്ഞന്‍ റെയ്ൻഹാർഡ് ഗെൻസൽ, അമേരിക്കൻ ജ്യോതിശ്ശാസ്ത്രജ്ഞ ആൻഡ്രിയ ഘേസ് എന്നിവർക്കാണ് ഇക്കുറി ഭൗതിക ശാസ്ത്ര നോബേൽ. പുരസ്കാര തുകയുടെ ഒരു പാതി റോജർ പെൻറോസിനും മറുപാതി റെയ്ൻഹാർഡ് ഗെൻസലിനും ആൻഡ്രിയ ഘേസിനുമായി സമ്മാനിക്കും. 

Scroll to load tweet…

തമോഗർത്തങ്ങൾ രൂപപ്പെടുന്നത് ഐൻസ്റ്റീൻ്റെ സാമാന്യാപേക്ഷികതാ സിദ്ധാന്തത്തിനനുസരിച്ചാണെന്ന് ഗണിതശാസ്ത്ര മോഡലുകൾ ഉപയോഗിച്ച് തെളിയിച്ചതിനാണ് റോജർ പെൻറോസിൻ നോബേൽ സമ്മാനിച്ചിരിക്കുന്നത്. ഗാലക്സിയുടെ മധ്യത്തിൽ പുതിയ വലിയ വസ്തുവിനെ കണ്ടെത്തിയതിനാണ് റെയ്ൻ ഹാർഡ് ഗെൻസെലിനും ആൻഡ്രിയ ഘേസിനും നോബേൽ. ഈ വസ്തു തമോഗർത്തമാണെന്നാണഅ നിലവിലെ പഠനങ്ങൾ. 

Scroll to load tweet…