ലണ്ടന്‍: ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളുടെ ഫിക്‌സ്ച്ചര്‍ പുറത്തുവിട്ടു. എല്ലാ ടീമുകള്‍ക്കും രണ്ട് മത്സരം വീതമാണുള്ളത്. മെയ് 24ന്് പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ ഏകദിനത്തോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. ഒരു ദിവസം രണ്ട് മത്സരങ്ങളാണുള്ളത്. ഇന്ത്യയുടെ ആദ്യ മത്സരം 25ന് ന്യൂസിലന്‍ഡുമായിട്ടാണ്. 28ന് ബംഗ്ലാദേശിനേയും കോലിപ്പട നേരിടുന്നുണ്ട്. 

മത്സരക്രമം
പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ (മെയ് 24)
ശ്രീലങ്ക - ദക്ഷിണാഫ്രിക്ക

ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ (മെയ് 25)
ഇന്ത്യ- ന്യൂസിലന്‍ഡ്

ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ് (മെയ് 26)
പാക്കിസ്ഥാന്‍- ബംഗ്ലാദേശ്

ഓസ്‌േേട്രലിയ- ശ്രീലങ്ക (മെയ് 27)
ഇംഗ്ലണ്ട്- അഫ്ഗാനിസ്ഥാന്‍

വെസ്റ്റ് ഇന്‍ഡീസ്- ന്യൂസിലന്‍ഡ് (മെയ് 28)
ബംഗ്ലാദേശ്- ഇന്ത്യ