പാണ്ഡ്യയും രാഹുലുമില്ല; സിഡ്നി ഏകദിനത്തിലെ ഇന്ത്യയുടെ സാധ്യതാ ടീം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 7:20 PM IST
India vs Australia Probable Indian XI for Sydney ODIs against Australia
Highlights

ഓപ്പണിംഗില്‍ ശീഖര്‍ ധവാന്‍-രോഹിത് ശര്‍മ സഖ്യം തന്നെയാവും ഇറങ്ങുക. വണ്‍ ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലിയുമെത്തും. നാലാം നമ്പറില്‍ ഫോമിലുള്ള അംബാട്ടി റായിഡു എത്തും. അഞ്ചാമനായി കേദാര്‍ ജാദവോ ദിനേശ് കാര്‍ത്തിക്കോ എത്താനാണ് സാധ്യത. ആറാമനായി എംഎസ് ധോണി തന്നെ ഇറങ്ങും.

സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പെ രണ്ട് നിര്‍ണായക താരങ്ങളെ നഷ്ടമായതോടെ അന്തിമ ഇലവനില്‍ ഇന്ത്യ ആരെയൊക്കെ കളിപ്പിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. കെ എല്‍ രാഹുലും ഹര്‍ദ്ദീക് പാണ്ഡ്യയും അച്ചടക്ക നടപടിയുടെ പേരില്‍ പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്.

ഓപ്പണിംഗില്‍ ശീഖര്‍ ധവാന്‍-രോഹിത് ശര്‍മ സഖ്യം തന്നെയാവും ഇറങ്ങുക. വണ്‍ ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലിയുമെത്തും. നാലാം നമ്പറില്‍ ഫോമിലുള്ള അംബാട്ടി റായിഡു എത്തും. അഞ്ചാമനായി കേദാര്‍ ജാദവോ ദിനേശ് കാര്‍ത്തിക്കോ എത്താനാണ് സാധ്യത. ആറാമനായി എംഎസ് ധോണി തന്നെ ഇറങ്ങും.

ഹര്‍ദ്ദീക് പാണ്ഡ്യ കളിക്കില്ലെന്ന് ഉറപ്പായതോടെ രവീന്ദ്ര ജഡേജയാവും ഏഴാമനായി എത്താന്‍ സാധ്യത. എട്ടാം നമ്പറില്‍ കുല്‍ദീപ് യാദവ് കളിച്ചാല്‍ യുസ്‌വേന്ദ്ര ചാഹല്‍ പുറത്തിരിക്കേണ്ടിവരും. പേസര്‍മാരായി ഭുവനേശ്വര്‍ കുമാറും ഖലീര്‍ അഹമ്മദും ടീമില്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ മൂന്നാം പേസറായി മുഹമ്മദ് സിറാജോ മുഹമ്മദ് ഷമിയോ കളിക്കാനാണ് സാധ്യത.

loader