ലണ്ടന്‍: വിംബിള്‍ഡണ്‍ സെമിയില്‍ കഴിഞ്ഞ ദിവസം ടെന്നിസ് ലോകം ഉറ്റുനോക്കിയ പോരാട്ടമായിരുന്നു.മത്സരത്തില്‍ സ്വിസ് താരം റോജര്‍ ഫെഡറര്‍ സ്പാനിഷ് താരം റാഫേല്‍ നദാലിനെ തോല്‍പ്പിച്ചു. ടെന്നീസ് പ്രേമികളെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഫെഡററുടെ വിജയം. 

എന്നാല്‍ ഇതൊന്നും ബാധിക്കാത്ത ഒരു ഇന്ത്യന്‍ ബാലന്‍ ഗാലറിയില്‍ ഉണ്ടായിരുന്നു. മത്സരത്തിനിടെ ഗാലറിയില്‍ കാഴ്ച്ചക്കാര്‍ക്ക് ഒപ്പം ഇരുന്ന് പുസ്തകം വായിക്കുകയായിരുന്നു കുട്ടി. നിരവധിപ്പേരാണ് കളിനടക്കുന്നതിനിടെ ഗാലറിയില്‍ ഇരുന്ന് കുട്ടി പുസ്തകം വായിക്കുന്നതിന്‍റെ കൗതുകകരമായ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.