ഐപിഎല്‍; റോയല്‍സ് ഇന്ന് സണ്‍റൈസേഴ്‌സിനെതിരെ

First Published 9, Apr 2018, 7:26 AM IST
IPL Royals vs Sunrisers
Highlights
  • രാജസ്ഥാനെ അജിങ്ക്യ രഹാനയും ഹൈദരാബാദിനെ കെയ്ന്‍ വില്യംസണും നയിക്കും. 

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. രാത്രി എട്ടിന് ഹൈദരാബാദിലാണ് മത്സരം. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തും ഡേവിഡ്  വാര്‍ണറും രാജസ്ഥാന്‍, ഹൈദരാബാദ് ടീമുകളിലുണ്ടാവില്ല. രാജസ്ഥാനെ അജിങ്ക്യ രഹാനയും ഹൈദരാബാദിനെ കെയ്ന്‍ വില്യംസണും നയിക്കും. 

ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയത്തുടക്കം. കൊല്‍ക്കത്ത നാല് വിക്കറ്റിന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തോല്‍പിച്ചു. ബാംഗ്ലൂരിന്റെ 176 റണ്‍സ് ഏഴ് പന്ത് ശേഷിക്കേ കൊല്‍ക്കത്ത മറികടന്നു. മറ്റൊരു മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ആറ് വിക്കറ്റിന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ തോല്‍പിച്ചു. ഡല്‍ഹിയുടെ 166 റണ്‍സ് പഞ്ചാബ് ഏഴ് പന്ത് ശേഷിക്കേ മറികടക്കുകയായിരുന്നു.

loader