കാര്യവട്ടത്തിന് നിരാശ; ചെന്നൈയുടെ വേദിക്ക് മാറ്റമില്ല

First Published 6, Apr 2018, 7:46 PM IST
ipl2018 csk matches to be played as per schedule in chennai
Highlights
  • ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഹോം ഗ്രൗണ്ടില്‍ മാറ്റമില്ല

ചെന്നൈ: ഐപിഎല്‍ പതിനൊന്നാം സീസണില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഹോം മത്സരങ്ങള്‍ക്ക് വേദിയാകില്ല. മത്സരങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം എംഎ ചിദംബരം സ്റ്റേഡിയത്തില്‍ തന്നെ നടക്കുമെന്ന് ഉറപ്പായി. കാവേരി വിഷയത്തില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ പുതിയതല്ലെന്നും വേദി മാറ്റില്ലെന്നും ബിസിസിഐ വ്യക്തമാക്കിയതായി എന്‍ഡി ടിവി റിപ്പോര്‍ട്ടു ചെയ്തു. 

കാവേരി വിഷയത്തില്‍ ചില തമിഴ് സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ വേദി മാറ്റണമെന്ന ആവശ്യവും ഉണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരണം നടത്തുന്നത് വൈകിപ്പിക്കുന്നതാണ് സംഘടനകളെ പ്രകോപിപിച്ചത്. ഇതോടെയാണ് ചെന്നൈയ്ക്ക് പകരം വേദിയായി കാര്യവട്ടത്തിന്‍റെ പേര് പരിഗണിക്കപ്പെട്ടത്. 

മത്സരങ്ങള്‍ ഉപേഷിക്കാന്‍ തയ്യാറല്ലെന്ന് ടീം മാനേജ്മെന്‍റും വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 10ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായാണ് എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈയുടെ ആദ്യ ഹോം മത്സരം. ആകെ ഏഴ് മത്സരങ്ങള്‍ക്കാണ് ചെന്നൈ വേദിയാവുക. 

loader