സൂപ്പര്‍ കപ്പ്; മോഹന്‍ ബഗാന്‍ ക്വാര്‍ട്ടറില്‍

First Published 1, Apr 2018, 10:00 PM IST
mohun bagan beat churchil brothers
Highlights
  • ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ഒന്നിനെതിരേ രണ്ട് രണ്ട് ഗോളുകള്‍ക്കാണ് കൊല്‍ക്കത്ത വമ്പന്മാര്‍ തോല്‍പ്പിച്ചത്.

ഭുവനേശ്വര്‍: മോഹന്‍ ബഗാന്‍ സൂപ്പര്‍ കപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ഒന്നിനെതിരേ രണ്ട് രണ്ട് ഗോളുകള്‍ക്കാണ് കൊല്‍ക്കത്ത വമ്പന്മാര്‍ തോല്‍പ്പിച്ചത്. 31ാം മിനിറ്റിില്‍ പ്ലാസയിലൂടെ ചര്‍ച്ചില്‍ ലീഡ് നേടി.

എന്നാല്‍ ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് പെനാല്‍റ്റിയിലൂടെ ബഗാന്‍ ഒപ്പമെത്തി. പെനാല്‍റ്റി ഗോള്‍ കീപ്പര്‍ റിക്കാര്‍ഡോ തടുത്തിട്ടെങ്കിലും റീബൗണ്ടില്‍ ഡിക്ക ഗോള്‍ നേടി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ സ്‌കോര്‍ 1-1.

69ാം മിനിറ്റില്‍ ഡിക്കയുടെ രണ്ടാം ഗോളില്‍ ബഗാന്‍ ലീഡ് നേടി. വാട്‌സണിന്റെ ഫ്രീകിക്കില്‍ മൊഗ്രാബി പാസ് നല്‍കുകയായിരുന്നു.
 

loader