റിബേറിയും റോബനും ബയേണില്‍ തുടരും

First Published 13, Apr 2018, 1:23 AM IST
ribery and roben renew contract in bayern
Highlights
  • ഒരു വര്‍ഷത്തേക്ക് കൂടിയാണ് കരാര്‍ നീട്ടിയത്.

മ്യൂനിച്ച്: ബയേണ്‍ മ്യൂനിച്ച് താരങ്ങളായ ഫ്രാങ്ക് റിബേറിയുടേയും അര്‍ജന്‍ റോബന്‍റേയും  കരാര്‍ ക്ലബ് പുതുക്കി. ഒരു വര്‍ഷത്തേക്ക് കൂടിയാണ് കരാര്‍ നീട്ടിയത്.  തുടര്‍ച്ചയായ ആറാം ബുണ്ടസ് ലിഗ കിരീടം ക്ലബിന് സമ്മാനിച്ച ശേഷമാണ് കരാര്‍ നീട്ടാന്‍ ക്ലബ് തീരുമാനിച്ചത്. 

2007ൽ മെർസെയിലിൽ നിന്നും ബവേറിയയിലേക്കെത്തിയ റിബറി 382 മത്സരങ്ങളിൽ നിന്നും 114 ഗോളുകൾ നേടി. ചെൽസിയിലും റയലിലും കളിച്ച ശേഷം 2009ലാണ് റോബന്‍ ബയേണിലെത്തുന്നത്. 286 മത്സരങ്ങളിൽ 138 ഗോളുകൾ നേടി. 28 മത്തെ ബുണ്ടസ് ലീഗ കിരീടത്തിനൊപ്പം വിങ്ങർമാരുടെ കരാര്‍ നീട്ടിയത് ബയേൺ ആരാധകർക്ക് ആവേശം പകർന്നിട്ടുണ്ട്.

ബയേൺ മ്യൂനിച്ച് ട്രിപ്പിള്‍ കിരീടം നേടിയ ക്ലബില്‍ അംഗമായിരുന്നു ഇരുവരും. ബുണ്ടസ് ലീഗ നേടിയ ബയേൺ ജർമൻ കപ്പിന്‍റെ  സെമിയിൽ എത്തിയിട്ടുണ്ട്. മറ്റൊരു ട്രിപ്പിള്‍ കിരീടത്തിന്‍റെ വക്കിലാണ് ഇരുവരും.

loader