ദക്ഷിണാഫ്രിക്കയ്ക്ക് നാടകീയ തകര്‍ച്ച; പേസര്‍മാരുടെ മികവില്‍ തിരിച്ചടിച്ച് പാക്കിസ്ഥാന്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 8:43 PM IST
South Africa vs Pakistan Pak fight back in Wanderers test
Highlights

എയ്ഡന്‍ മാര്‍ക്രം(90), ഹാഷിം അംല(41), ഡീബ്രുയിന്‍(49), സുബൈര്‍ ഹംസ(41), ഡീകോക്ക്(18) എന്നിവരാണ് ദക്ഷിണാഫ്രിക്കക്കായി തിളങ്ങിയത്. ഡിബ്രബയിനെ വീഴ്ത്തി മുഹമ്മദ് അബ്ബാസാണ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

വാണ്ടറേഴ്സ്: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പേസര്‍മാരുടെ മികവില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി പാക്കിസ്ഥാന്‍. 229/3 എന്ന ശക്തമായ നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക 262 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫഹീം അഷ്റഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അമീര്‍, ഹസന്‍ അലി എന്നിവരാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.

എയ്ഡന്‍ മാര്‍ക്രം(90), ഹാഷിം അംല(41), ഡീബ്രുയിന്‍(49), സുബൈര്‍ ഹംസ(41), ഡീകോക്ക്(18) എന്നിവരാണ് ദക്ഷിണാഫ്രിക്കക്കായി തിളങ്ങിയത്. ഡിബ്രബയിനെ വീഴ്ത്തി മുഹമ്മദ് അബ്ബാസാണ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ സുബൈര്‍ ഹംസയെയും ബാവുമയെയും(8) വീഴ്ത്തി മുഹമ്മദ് ആമീര്‍ ദക്ഷിണാഫ്രിക്കയെ പ്രതിസന്ധിയിലാക്കി.

വാലറ്റത്തെ ചുരുട്ടിക്കെട്ടി ഹസന്‍ അലിയും ഫഹീം അഷ്റഫും ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന് തിരശീലയിട്ടു. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റും തോറ്റ പാക്കിസ്ഥാന്‍ സമ്പൂര്‍ണ തോല്‍വി ഒഴിവാക്കാനാണ് പൊരുതുന്നത്.

loader