ഗെയ്‌ലിനും കിട്ടി സെവാഗിന്റെ വക

First Published 2, Apr 2018, 4:56 PM IST
virender sehwag trolls chris gayle
Highlights
  • ഇത്തവണ ട്രോളിന് ഇരയായത് വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍

സിഡ്‌നി: ക്രിക്കറ്റ് താരങ്ങളെ ട്രോളുന്നത് വിരേന്ദര്‍ സെവാഗിന്റെ സ്ഥിരം ഏര്‍പ്പാടാണ്. കഴിഞ്ഞ ദിവസവും ഒരു ട്രോള്‍ സെവാഗ് ട്വീറ്റ് ചെയ്തു. ഇത്തവണ ഇരയായത് വിന്‍ഡീസ് കൂറ്റനടിക്കാരന്‍ ക്രിസ് ഗെയ്ല്‍. ഇത്തവണ തമാശ നിറഞ്ഞ ഒരു നൃത്ത വീഡിയോയാണ് സെവാഗ് ട്വീറ്റ് ചെയ്തത്. ഇന്ത്യക്കാരനായ യുവാവാണ് നൃത്തം ചെയ്യുന്നത്.

വീഡിയോടൊപ്പം ഒരു ക്യാപ്ഷന്‍... നിങ്ങള്‍ക്കറിയാവുന്ന ഒരാളെ മെന്‍ഷന്‍ ചെയ്ത് എന്തെങ്കിലും പറയുക. ക്രിസന്‍പ്രീത് ഗില്‍ എന്ന പേരും ഗെയ്‌ലിന് നല്‍കിയിരിക്കുന്നു. നൃത്തച്ചുവടുകള്‍ക്ക് പേര് ക്രിക്കറ്റ് താരമാണ് ഗെയ്ല്‍. സെവാഗ് ഗെയ്‌ലിനെ മെന്‍ഷന്‍ ചെയ്യാന്‍ മറ്റൊരു കാരണവും വേണ്ടായിരുന്നു. വളരെ പെട്ടന്നാണ് ഗെയ്ല്‍ പ്രതികരിച്ചത്.
 

loader