ഈ ക്യാച്ച് കണ്ടില്ലെങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്യാച്ച് നിങ്ങള്‍ കണ്ടിട്ടില്ല

First Published 2, Apr 2018, 11:17 AM IST
Watch Dean Elgars Gravity Defying Catch
Highlights

റബാഡയുടെ പന്ത് മിഡ് ഓഫിലേക്ക് ഉയര്‍ത്തി അടിച്ച പെയ്നോ ദക്ഷിണാഫ്രിക്കന്‍ താരങ്ങളോ പോലും അത് ക്യാച്ചാകുമെന്ന് കരുതിയിരിക്കില്ല. എല്‍ഗാര്‍ പന്തിലേക്ക് പറന്നുവീഴും വരെ.

വാണ്ടറേഴ്സ്: ആസാമാന്യ ക്യാച്ചുകള്‍ പലതും നമ്മള്‍ കണ്ടിട്ടുണഅട്. എന്നാല്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണബലത്തെപ്പോലും വെല്ലുവിളിക്കുന്നൊരു ക്യാച്ച് അധികം കണ്ടിട്ടുണ്ടാവില്ല. ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്നിനെ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡീന്‍ എല്‍ഗാറെടുത്ത ക്യാച്ചാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്.

റബാഡയുടെ പന്ത് മിഡ് ഓഫിലേക്ക് ഉയര്‍ത്തി അടിച്ച പെയ്നോ ദക്ഷിണാഫ്രിക്കന്‍ താരങ്ങളോ പോലും അത് ക്യാച്ചാകുമെന്ന് കരുതിയിരിക്കില്ല. എല്‍ഗാര്‍ പന്തിലേക്ക് പറന്നുവീഴും വരെ.

പിന്നിലേക്ക് ഓടി പന്തിലേക്ക് പറന്നുവീണ എല്‍ഗാര്‍ ക്യാച്ചുമായി എഴുന്നേറ്റപ്പോള്‍ ക്രിക്കറ്റ് ലോകം മാത്രമല്ല ദക്ഷിണാഫ്രിക്കന്‍ താരങ്ങളും അവിശ്വസനീയതയോടെ കൈയടിച്ചുപോയി. വിവാദങ്ങള്‍കൊണ്ട് നിറംകെട്ട പരമ്പരയിലെ സുവര്‍ണ നിമിഷങ്ങളൊന്നായി ആ ക്യാച്ച് മാറുകയും ചെയ്തു.

loader