ക്രിക്കറ്റ് മാത്രമല്ല, ഷൂട്ടിംഗും വഴങ്ങും; ഉന്നം പിഴയ്ക്കാതെ ധോണി

First Published 14, Apr 2018, 6:22 PM IST
watch ms dhoni sharp with gun
Highlights
  • ഷൂട്ടിംഗില്‍ താരമായി മുന്‍ ഇന്ത്യന്‍ നായകന്‍

ചെന്നൈ: ക്രിക്കറ്റ് കളത്തിലെ പിഴയ്ക്കാത്ത അടവുകളുടെ ആശാനാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ നേടിത്തന്ന താരത്തിന്‍റെ റെക്കോര്‍ഡുകള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. ഐപിഎല്ലിലാവട്ടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ രണ്ട് തവണ കിരീടത്തിലേക്ക് നയിക്കാനും ഇതിഹാസ താരത്തിനായി. 

കൂള്‍ ക്യാപ്റ്റന്‍ ഒരിക്കല്‍ കൂടി തന്‍റെ ഉന്നം പിഴയ്ക്കാത്ത അടവുകള്‍ കാട്ടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. 10 മീറ്റര്‍ പിസ്റ്റളിലായാരുന്നു ഈ പോര്. ഒരു തൂണില്‍ സ്ഥാപിച്ചിരിക്കുന്ന ലോഹ പ്ലേറ്റുകളില്‍ ഹിറ്റ് ചെയ്യുകയായിരുന്നു ധോണിക്ക് ലഭിച്ച ടാസ്‌ക്. രണ്ട് തവണ ഒരു ലക്ഷ്യസ്ഥാനത്ത് വെടിവെക്കാം. എന്നാല്‍  അനായാസം എല്ലാ ലക്ഷ്യസ്ഥാനവും വെടിവെച്ചിടാന്‍ മുന്‍ ഇന്ത്യന്‍ നായകനായി. 

2017 സെപ്റ്റംബറില്‍ കൊല്‍ക്കത്ത പൊലിസ് ട്രെയിനിംഗ് സ്കൂളില്‍ ധോണി പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ധോണിയുടെ ഇപ്പോഴത്തെ വീഡിയോയ്ക്കും വലിയ കയ്യടിയാണ് ലഭിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ ധോണി തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. പരസ്യ ചിത്രം ഷൂട്ട് ചെയ്യുന്നതിനേക്കാള്‍ രസകരമാണ് യഥാര്‍ത്ഥ ഷൂട്ടിംഗ് എന്നായിരുന്നു ധോണി ഇതിനുനല്‍കിയ തലക്കെട്ട്..

 

Shooting gun is so much more fun than shooting ads

A post shared by M S Dhoni (@mahi7781) on

loader