കൊച്ചി: കേബിൾ ടിവി മേഖലയിൽ നിരക്ക് നിയന്ത്രണത്തിന്‍റെ ഭാഗമായി ട്രായ് പ്രഖ്യാപിച്ച പരിഷ്കാരങ്ങൾ അപ്രായോഗികമെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ. ചെറുകിട കേബിൾ ടിവി ഓപ്പറേറ്റർമാർ താരിഫ് ഓർഡർ നടപ്പാക്കുന്നതിലൂടെ കൂടുതൽ ദുരിതം നേരിടേണ്ടി വരികയെന്ന് ഇവ‍ർ പറയുന്നു. 

ടെക്നീഷ്യൻമാരുടെ ശമ്പളം, ഏജന്‍റുമാരുടെ കമ്മീഷൻ, പോസ്റ്റുകളുടെ വാടക, മറ്റ് ചാർജ്ജുകളെല്ലാം 130 രൂപയിൽ നിർവ്വഹിക്കുകയെന്നത് ബുദ്ധിമുട്ടാണെന്ന് സംഘടന വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരിഷ്കരണത്തിനോട് സംഘടന എതിരല്ലെങ്കിലും ട്രായ് നിശ്ചയിച്ചിട്ടുള്ള ബേസിക് റേറ്റ് ചിലവുകളുടെ അടിസ്ഥാനത്തിൽ പരിഷ്കരിക്കണമെന്നാണ് ഇവരുടെ ആവശ്യം.