ഡെറാഡൂണ്‍: കേരളാ പൊലീസിന് പിന്നാലെ ഉത്തരാഖണ്ഡ് പൊലീസും ടിക് ടോക്കില്‍. സാമൂഹിക പ്രധാന്യമുള്ള സന്ദേശങ്ങളും സുരക്ഷ സംബന്ധിക്കുന്ന സന്ദേശങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി. കേരള പൊലീസ് ടിക് ടോക്കില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഉത്തരാഖണ്ഡ് പൊലീസിന്‍റെയും ടിക് ടോക്ക് പ്രവേശനം.

വിവിധ വിഷയങ്ങളില്‍ ജനങ്ങളോട് സംവദിക്കുന്നതിനും സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങള്‍ പങ്കുവെയ്ക്കുന്നതിനുമാണ് പൊലീസ് സേനകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. റോഡ് സുരക്ഷയെ സംബന്ധിക്കുന്ന ബോധവത്ക്കരണ വീഡിയോകള്‍, സൈബര്‍ സുരക്ഷ, സ്ത്രീ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കാനും ജനങ്ങളില്‍ പോസിറ്റിവിറ്റി സൃഷ്ടിക്കാനുമാണ് ടിക് ടോക്കില്‍ അക്കൗണ്ട് രൂപീകരിച്ചതെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.