തായ്പേയ്: ഐഫോണിന് വേണ്ടി ചിപ്പുകള്‍ നിര്‍മ്മിക്കുന്ന തായ്വാന്‍ കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റുകളില്‍ സൈബര്‍ ആക്രമണം. ഇതോടെ തായ്വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ച്വറിംഗ് കമ്പനി (ടിഎസ്എംസി)യുടെ ഫാക്ടറികളിലാണ് സൈബര്‍ ആക്രമണം നടന്നത്. ഇതോടെ ടിഎസ്എംസിയുടെ ഫാക്ടറികള്‍ താല്‍ക്കാലികമായി അടച്ചു.  ഐഫോണിന്‍റെ അടുത്ത മോഡലുകള്‍ക്ക് വേണ്ടി വലിയ തോതിലുള്ള ചിപ്പ് നിര്‍മ്മാണം നടക്കുന്ന വേളയിലാണ് സൈബര്‍ ആക്രമണം നടന്നത്.

ടിഎസ്എംസിയുടെ മുഴുവന്‍ ഫാക്ടറികളും പ്രവര്‍ത്തനം നിര്‍ത്തിയെങ്കിലും പിന്നീട് ചില ഫാക്ടറികളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഫാക്ടറികള്‍ നിയന്ത്രിക്കുന്ന സെന്‍ട്രല്‍ യൂണിറ്റിലാണ് സംശയസ്പദമായ വൈറസ് ആക്രമണം കഴിഞ്ഞ വാരം കമ്പനിയുടെ സൈബര്‍ സുരക്ഷ വിഭാഗം കണ്ടെത്തിയത്.

മുന്‍പ് പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ കമ്പനിക്കെതിരെ നടന്നിട്ടുണ്ടെങ്കിലും, ആദ്യമായാണ് കമ്പനിയുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കുന്നത് എന്നാണ് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ലോറ ഹൂ ബ്ലൂംബെര്‍ഗ് ന്യൂസിനോട് പറഞ്ഞത്. എന്നാല്‍ ഐഫോണിന് വേണ്ടിയുള്ള ചിപ്പ് നിര്‍മ്മാണത്തെ ഈ ആക്രമണം ബാധിക്കുമോ എന്ന് ഇവര്‍ വ്യക്തമാക്കുന്നില്ല.

ആപ്പിളിന് മാത്രമല്ല, ക്യൂവല്‍കോമിന്‍റെയും ചിപ്പുകള്‍ ടിസിഎംസി നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. ഒരു ഹാക്കര്‍ നടത്തിയ ആക്രമണം പോലെ ഇത് തോന്നുന്നില്ലെന്നും. അതിനാല്‍ കമ്പനിയുടെ അകത്ത് നിന്നുള്ള പ്രശ്നമാകാം സൈബര്‍ ആക്രമണം എന്ന് ഒരു റിപ്പോര്‍ട്ടുണ്ട്,