രണ്ടാം ലോക മഹായുദ്ധ സമയത്ത് നടന്ന കടല്‍ യുദ്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഗ്രേഹൗണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

ടോം ഹാങ്ക്സ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ആരോണ്‍ ഷ്‍നെയ്‍ഡെര്‍ സംവിധാനം ചെയ്യുന്നു. സോണി പിക്ചേഴ്‍സ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ജൂണ്‍ 12ന് ആണ് റിലീസ് ചെയ്യുക. സ്റ്റീഫെൻ ഗ്രഹാം, റോബ് മോര്‍ഗൻ തുടങ്ങിയവര്‍ അഭിനയിക്കുന്നു.