Asianet News MalayalamAsianet News Malayalam

കലാശക്കളിയില്‍ സ്‌പെയിന്‍ മുന്നില്‍

spain leading in first half u17 wc final
Author
First Published Oct 28, 2017, 8:40 PM IST

കൊല്‍ക്കത്ത: കലാശക്കളിയുടെ ആദ്യ പകുതിയില്‍ ലീഡുറപ്പിച്ച് യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്പെയിന്‍. ബ്രസീലിനെ തകര്‍ത്ത് ഫൈനലിലെത്തിയ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്പെയിന്‍ പിന്നിലാക്കിയത്. സ്പെയിനിന്‍റെ കുന്തമുനയായ സെര്‍ജിയോ ഗോമസ് ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ കൗമാരവിസ്മയം ബ്രൂസ്റ്റര്‍ ഇംഗ്ലണ്ടിനായി വലകുലുക്കി. 

ഫൈനലിന്‍റെ ആവേശംനിറഞ്ഞ മത്സരത്തില്‍ 10, 31 മിനുറ്റുകളിലായിരുന്നു സെര്‍ജിയോ ഗോമസിന്‍റെ തകര്‍പ്പന്‍ ഗോളുകള്‍. എന്നാല്‍ 44-ാം മിനുറ്റില്‍ ഗോള്‍മടക്കി ലോകകപ്പില്‍ രണ്ട് ഹാട്രിക്കടക്കം ഏഴ് ഗോളുകള്‍ നേടിയ ബ്രൂസ്റ്റര്‍ ഞെട്ടിച്ചു. അതോസമയം കൗമാര ലോകകപ്പിലെ മികച്ച താരത്തിനുള്ള പോരാട്ടത്തില്‍ സെര്‍ജിയോ ഗോമസും ബ്രൂസ്റ്ററും തമ്മിലുള്ള മത്സരം കടുത്തു. 

 

 

Follow Us:
Download App:
  • android
  • ios