തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി: പ്രധാനമന്ത്രി നരേന്ദ്ര മോദി
കേരളത്തിൽ കോൺഗ്രസ് വോട്ടിന് വേണ്ടി ഭീകരവാദികളായ പോപ്പുലർ ഫ്രണ്ടിൻ്റെ സഹായം തേടുന്നു
പുണെ: രാജ്യത്ത് തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാവി ഭീകരത എന്ന പേരു പറഞ്ഞ് രാജ്യത്തെ ഹിന്ദുക്കളെ കോൺഗ്രസ് വേട്ടയാടി. 26/11 മുംബൈ ഭീകാരക്രമണത്തിനു പിന്നിലും ഹിന്ദുക്കളെന്ന് ആരോപിച്ചു. യാസീൻ ഭട്കലിനെ പിന്തുണച്ചതും യാക്കൂബ് മേമന്റെ വധശിക്ഷ തടയാൻ ശ്രമിച്ചതും കോൺഗ്രസാണ്. കേരളത്തിൽ കോൺഗ്രസ് വോട്ടിന് വേണ്ടി ഭീകരവാദികളായ പോപ്പുലർ ഫ്രണ്ടിൻ്റെ സഹായം തേടുന്നു.
രാജ്യത്തെ പല ഭീകരാക്രമണങ്ങളും ആസൂത്രണം ചെയ്തത് പോപ്പുലർ ഫ്രണ്ടാണ്. ഇത്തരം ആളുകളുമായി കൂട്ടുകൂടുന്നവർക്ക് രാജ്യത്തെ സുരക്ഷിതമാക്കാൻ കഴിയുമോ? മോദി സർക്കാർ ഭീകരവാദികളെ വീട്ടിൽ കയറി കൊലപ്പെടുത്തി. പിഎഫ്ഐയെ നിരോധിച്ചു. കോൺഗ്രസിൻ്റെ കാലത്ത് ഭീകരർ രാജ്യത്ത് വിഹരിക്കുകയായിരുന്നു. അയോധ്യയിലും കാശിയിലും അടക്കം ആക്രമണങ്ങൾ നടന്നത് എങ്ങനെ മറക്കുമെന്നും പുണെയിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി ചോദിച്ചു.