Asianet News MalayalamAsianet News Malayalam

'ഇത് ഇന്‍വിസിബിള്‍ പവര്‍ ടീം'; രണ്ട് പേര്‍ പുറത്ത് പോകണമെന്ന് ബിഗ് ബോസ്

നാല് പേരാണ് നിലവില്‍ പവര്‍ ടീമില്‍ ഉണ്ടായിരുന്നത്

two members should expelled from power team says bigg boss in season 6
Author
First Published Apr 29, 2024, 9:23 PM IST | Last Updated Apr 29, 2024, 9:23 PM IST

ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗിനെ സാധൂകരിക്കുന്ന തരത്തില്‍ പല മാറ്റങ്ങളോടെയുമാണ് ബിഗ് ബോസ് മലയാളത്തിന്‍റെ സീസണ്‍ 6 50 ദിവസം മുന്‍പ് ആരംഭിച്ചത്. പവര്‍ റൂം ആയിരുന്നു ഈ സീസണിലെ ഏറ്റവും പ്രധാന പ്രത്യേകത. ക്യാപ്റ്റനെക്കാള്‍ മുകളില്‍ ബിഗ് ബോസ് ഹൗസിലെ സര്‍വ്വാധികാരികളെന്നാണ് ബിഗ് ബോസ് പവര്‍ ടീമിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ മുന്‍ സീസണിലെ മാതൃകകള്‍ ഇല്ലാത്തതിനാല്‍ത്തന്നെ അധികാരം എത്തരത്തില്‍ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് മത്സരാര്‍ഥികള്‍ക്കിടയില്‍ ഇപ്പോഴും സംശയം നില്‍ക്കുന്നുണ്ട്. ഇപ്പോഴത്തെ പവര്‍ ടീം പോരെന്ന് ബിഗ് ബോസ് തന്നെ അവസാനം അറിയിച്ചു.

നാല് പേരാണ് നിലവില്‍ പവര്‍ ടീമില്‍ ഉണ്ടായിരുന്നത്. ഗബ്രി, ഋഷി, ശ്രീരേഖ, ശരണ്യ എന്നിവര്‍. അദൃശ്യരാണ് ഇപ്പോഴത്തെ പവര്‍ ടീമെന്നാണ് പ്രേക്ഷകര്‍ പറയുന്നതെന്നും തന്‍റെ അഭിപ്രായവും മറ്റൊന്നല്ലെന്നും മത്സരാര്‍ഥികള്‍ എല്ലാവരെയും വിളിച്ചിരുത്തി ബിഗ് ബോസ് പറഞ്ഞു. അതിനാല്‍ ഇപ്പോഴത്തെ പവര്‍ ടീമില്‍ നിന്ന് രണ്ടുപേര്‍ പുറത്തുപോകണമെന്നും. അത് ആരൊക്കെയെന്ന് പവര്‍ ടീം അംഗങ്ങള്‍ക്ക് തന്നെ തീരുമാനിക്കാവുന്നതാണെന്നും ബിഗ് ബോസ് അറിയിച്ചു. 

അത് തീരുമാനിക്കുന്ന ചര്‍ച്ചയില്‍ പവര്‍ ടീമില്‍ കടുത്ത ഭിന്നത ഉടലെടുക്കുമെന്നാണ് മറ്റ് മത്സരാര്‍ഥികള്‍ പ്രതീക്ഷിച്ചത്. നോറ അത് തമാശരൂപേണ പറയുകയും ചെയ്തു. എന്നാല്‍ യാതൊരു തര്‍ക്കവും കൂടാതെ ആരൊക്കെയാണ് പുറത്ത് പോകുന്നതെന്ന് പവര്‍ ടീം തീരുമാനിച്ചു. ഗബ്രിയും ഋഷിയും പുറത്ത് പോകാനുള്ള സന്നദ്ധത സ്വമേധയാ അറിയിച്ചു. ഇത് ശരണ്യയും ശ്രീരേഖയും പിന്താങ്ങിയതോടെ എളുപ്പത്തില്‍ അവര്‍ തീരുമാനത്തിലെത്തി. അത് ബിഗ് ബോസിനെ അറിയിക്കുകയും ചെയ്തു. ഈ ഒഴിവിലേക്ക് രണ്ട് മത്സരാര്‍ഥികള്‍ എത്തും.

ALSO READ : ചിത്രീകരണത്തില്‍ 100 ദിനങ്ങള്‍ പിന്നിട്ട് രജനികാന്തിന്‍റെ 'വേട്ടൈയന്‍'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios